സംസ്ഥാനത്ത് ലോട്ടറി ചൂതാട്ടം വ്യാപകം; അവസാന നാല് അക്കങ്ങൾ ഒറ്റ സെറ്റ് ആക്കിയാണ് പറ്റിപ്പ്

സംസ്ഥാനത്ത് ലോട്ടറി ചൂതാട്ടം വ്യാപകമെന്ന് പരാതി. നാല് അക്കങ്ങൾ ഒരേ നമ്പർ ആയ 84 ലോട്ടറി ടിക്കറ്റുകൾ വരെ ഒറ്റ സെറ്റ് ആക്കിയാണ് ചൂതാട്ടം നടക്കുന്നത്. ആവശ്യക്കാർക്ക് സെറ്റ് ആക്കിയ ടിക്കറ്റിന്റെ ചിത്രങ്ങൾ വാട്സാപ്പിലൂടെ അയച്ചു നൽകും. ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് ഏജന്റുമാർ പറയുന്നത്.
ലോട്ടറികളുടെ അവസാന നാല് അക്കങ്ങൾക്കാണ് നാലാം സമ്മാനം മുതൽ ഏഴാം സമ്മാനം വരെ ലഭിക്കുന്നത്. നാലക്കങ്ങൾ ചേർത്ത് 84 ന്റെ ഒറ്റ സെറ്റ് ആകുമ്പോൾ 84 പേർക്ക് ലഭിക്കേണ്ട സമ്മാനങ്ങൾ ഒരാളിലേക്ക് എത്തും. അനധികൃതമായി നടക്കുന്ന ചൂതാട്ടത്തിന് ചുക്കാൻ പിടിക്കുന്നത് ചില വൻകിട ഏജന്റുമാർ ആരാണെന്നും ആരോപണമുണ്ട്.
ലോട്ടറി ചുതാട്ടം നടക്കുന്നുവെന്ന് ഏജന്റുമാർ തന്നെ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ നടപടി എടുക്കുന്നില്ല എന്നാണ് ആരോപണം. വ്യാപകമാകുന്ന ചൂതാട്ടം ചെറുകിട ലോട്ടറി കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്. സമ്മാനം കുറഞ്ഞു തുടങ്ങിയതോടെ ചെറുകിട ലോട്ടറി വില്പനയും ഗണ്യമായി ഇടിഞ്ഞു എന്നാണ് പരാതി.
Story Highlights: Lottery gambling is rampant in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here