‘ഗുരുനാഥനും വഴികാട്ടിയുമായിരുന്നു ഇക്ക’; സിദ്ദിഖിനെ അനുസ്മരിച്ച് കലാഭവന്‍ താരങ്ങള്‍

സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ച് കലാഭവന്‍ മിമിക്രി താരങ്ങള്‍. പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരുപോലെ സ്വീധീനം ചെലുത്തിയ വ്യക്തിയായിരുന്നു സിദ്ദിഖെന്ന് കലാഭവന്‍ ഷാജോണും കലാഭവന്‍ നവാസും പ്രതികരിച്ചു.
‘വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും വഴികാട്ടിയായിരുന്നു സിദ്ദിഖ് ഇക്ക. എനിക്കൊക്കെ മിമിക്രിയിലേക്ക് വരാന്‍ പ്രചോദനം തന്നെ അദ്ദേഹമായിരുന്നു. ഒരിക്കലും അവരെയൊന്നും പരിചയപ്പെടാന്‍ കഴിയുമെന്ന് പോലും പണ്ടൊന്നും വിചാരിച്ചിരുന്നില്ല. ജീവിതത്തില്‍ മാറിച്ചിന്തിക്കാന്‍ തന്നെ കാരണം അദ്ദേഹത്തെ പോലുള്ളവരാണ്. ഗുരുനാഥനാണ്. വഴികാട്ടിയാണ്..’.കലാഭവന്‍ നവാസ് അനുസ്മരിച്ചു.
മിമിക്രിയെന്ന കലയ്ക്ക് നിലവാരമുള്ള അടിത്തറയുണ്ടാക്കിയത് സിദ്ദിഖും ലാലുമായിരുന്നെന്ന് കലാഭവന്‍ ഷാജോണ്‍ പ്രതികരിച്ചു. എവിടെ പോയാലും കലാഭവനില്‍ നിന്നാണെന്ന് അഹങ്കാരത്തോടെ പറയാന്‍ കാരണം സിദ്ദിഖായിരുന്നുവെന്നും ഷാജോണ്‍ പ്രതികരിച്ചു.
Read Also: സ്‌നേഹം കൊണ്ട് തോല്‍പ്പിക്കുന്ന സുഹൃത്തിനെ നഷ്ടമായി; ഹരിശ്രീ അശോകന്‍
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് സിദ്ദിഖിന്റെ വിയോഗം. ഒട്ടേറെ പ്രതിഭകളെ മലയാള സിനിമകയ്ക്ക് സമ്മാനിച്ച സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളി ഒരിക്കലും മറക്കില്ല… വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍, കാബൂളിവാല, ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവു സ്പീക്കിങ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
Story Highlights: Kalabhavan mimicry artists remember Director Siddique
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here