Advertisement

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി; പാലോട് സ്വദേശി അറസ്റ്റില്‍

August 9, 2023
1 minute Read
Bomb threat in Pinarayi vijayan's office one arrested

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് ഇയാള്‍ ഭീഷണി മുഴക്കിയത്.

പ്രതി ഉണ്ണികൃഷ്ണന്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇയാള്‍ വിളിച്ച് ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Story Highlights: Bomb threat in Pinarayi vijayan’s office one arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top