വീണാ വിജയന്‍റെ മാസപ്പടി ആരോപണം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്കു പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വീണാ വിജയന്‍റെ മാസപ്പടി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ പറഞ്ഞു.(K Sudhakaran Against Veena Vijayan)
കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളില്‍ അന്വേഷണമില്ല, തനിക്കെതിരായ പത്തുലക്ഷം രൂപയുടെ ആരോപണത്തില്‍ അന്വേഷണം തകൃതിയാണെന്നും സുധാകരന്‍ പറഞ്ഞു. 10ലക്ഷത്തിന് ഇത്രയേറെ അന്വേഷണം നടക്കുമ്പോൾ, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരോപണത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
മറുപടി പറയിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാം. കേരളത്തില്‍ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെയെല്ലാം മറുപടി ഉണ്ടാകും. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ അത് നിഴലിക്കുമെന്നും സുധാകരൻ വിശദീകരിച്ചു.
Story Highlights: K Sudhakaran Against Veena Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here