താമിര്‍ ജിഫ്രിയുടെ മരണം: കേസ് അന്വേഷണം സിബിഐയ്ക്ക്; ഉത്തരവില്‍ ഒപ്പുവച്ച് മുഖ്യമന്ത്രി
താനൂരിലെ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തിന്റെ കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടു. താമിറിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ സംസ്ഥാന പൊലീസ് മേധാവി മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നു. ഇന്ന് അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവയ്ക്കുകയായിരുന്നു. (Tamir Jifri custody death case investigation handed over to CBI)
താമിര്‍ ജിഫ്രി കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം മുന്‍പ് തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം സംസ്ഥാനം സിബിഐയ്ക്ക് കൈമാറി ഉത്തരവിറക്കിയത്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
താനൂര്‍ സ്റ്റേഷനിലെ എസ്.ഐ കൃഷ്ണലാല്‍, സീനിയര്‍ സിവില്‍ പൊലീസുദ്യോഗസ്ഥന്‍ ലിപിന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹരീഷ്, ഡ്രൈവര്‍ പ്രശോഭ് എന്നിവരാണ് താമിറിനെയും, കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇക്കൂട്ടത്തില്‍ എസ്‌ഐ കൃഷ്ണലാലിനെ മാത്രമാണ് സസ്‌പെന്റ് ചെയ്തത്. ആകെ 8 പേരെ സസ്‌പെന്റ് ചെയ്തു. ഇതില്‍ 4 പേരും ഡാന്‍സാഫ് ടീമില്‍ ഉള്ളവരാണ് എന്നാണ് വിവരം .എന്നാല്‍ ഡാന്‍സാഫിനെ കുറിച്ച് എഫ്‌ഐആറില്‍ ഒരു വിവരവും ഇല്ല. പിന്നെ എന്തിന് ഡാന്‍സാഫ് ടീം അംഗങ്ങളെ സസ്‌പെന്റ് ചെയ്തു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ചോദ്യം.
Story Highlights: Tamir Jifri custody death case investigation handed over to CBI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here