Advertisement

‘രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മക്കളെ കരുവാക്കുന്നു’; മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് ഇ.പി ജയരാജൻ

August 10, 2023
2 minutes Read

മാസപ്പടി വിവാദത്തൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് ഇ പി ജയരാജൻ. വീണ വിജയന്‍ ഒരു കൺസൾട്ടൻസി നടത്തുന്നുണ്ട്. സേവനം നൽകിയതിന് നികുതി അടച്ച് രേഖാമൂലം പണം വാങ്ങിയിട്ടുണ്ട്. എന്ത് സര്‍വീസാണ് നൽകിയതെന്ന് കമ്പനിയാണ് പറയേണ്ടത്, രാഷ്ട്രീയ വൈരാഗ്യം കാരണം മുഖ്യമന്ത്രിയുടെ മകളെ വ്യക്തിഹത്യ ചെയ്യുകയാണ്.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സംശയമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളിൽ സംശയമുണ്ടാക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നു. മാധ്യമങ്ങൾ പിന്മാറണം. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി നടത്തുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടണം.മറ്റുള്ളവർ പണം വാങ്ങിയോ ഇല്ലയോ എന്നത് വേറെ കാര്യമാണെന്നും അത് പറയേണ്ടത് അവരാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചനയില്ലാതെയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. സിപിഐഎം-കോൺഗ്രസ് നേതാക്കൾ തെര‌ഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ വഴി അറിയുന്നു. മണർക്കാട് പള്ളിയിൽ പെരുന്നാൾ നടക്കുകയാണ്. സർവ്വ മതസ്ഥരും പങ്കടുക്കുന്ന ചടങ്ങുകൾ നടക്കുന്നതിനിയെയാണ് തെരെഞ്ഞടുപ്പ്. അതിനാൽ വാസവൻ പറഞ്ഞത് പാർട്ടി തീരുമാനമാണ്.

എല്‍ഡിഎഫിന് ഒരു വേവലാകിയുമില്ല. കോൺഗ്രസിന് വേവലാതിയുള്ളത് കൊണ്ടാണ് തീയതി പ്രഖ്യാപിച്ചതിന് മുമ്പേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുക പാർട്ടി ചിഹ്നത്തിലായിരിക്കുമോയെന്ന് ഇപ്പോൾ പ്രഖ്യാപിക്കാനാവില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസിന്റെ പരാജയഭീതിയാണ് ഈ വെപ്രാളത്തിന്റെയും വേവലാതിയുടെയും അടിസ്ഥാനം. എല്ലാ യോഗ്യതയും ഉള്ള സ്ഥാനാർത്ഥികൾ സിപിഐഎമ്മിൽ ആവശ്യം പോലെയുണ്ട്. സിപിഐഎം മത്സരിക്കുന്നിടത്ത് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Story Highlights: E P Jayarajan reacts Veena Vijayan payment claim controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top