Advertisement

ഉത്തരാഖണ്ഡിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്

August 11, 2023
2 minutes Read
IMD issues red alert in Uttarakhand

ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ 14-ാം തീയതി വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ പലയിടങ്ങളിൽ റെഡ് അലേർട്ടും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഡെറാഡൂൺ, പൗരി, തെഹ്രി എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട്. ചമ്പാവത്ത്, നൈനിറ്റാൾ, ഉദ്ദം സിംഗ് നഗർ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ( IMD issues red alert in Uttarakhand )

ഋഷികേശ്, നീലകണ്ഠ്, ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യ്‌തെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ 2 മരണവും റിപ്പോർട്ട് ചെയ്തു.

കാലവർഷക്കെടുതിയിൽ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് ഇതുവരെ 637 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

Story Highlights: IMD issues red alert in Uttarakhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top