കോഴിക്കോട് ആനക്കൊമ്പ് കേസ്; പ്രതികളെ കുറിച്ചുള്ള സുപ്രധാന വിവരം അന്വേഷണ സംഘത്തിന്

കോഴിക്കോട് ആനക്കൊമ്പ് കേസിൽ നിർണായക വിവരങ്ങൾ ട്വന്റിഫോറിന്. തമിഴ്‌നാട് സ്വദേശി കുട്ടന് പുറമേ ഇനി പിടികൂടാനുള്ളത് ഇടുക്കി സ്വദേശി അടക്കം രണ്ട് മലപ്പുറം സ്വദേശികളെയാണ്. ഇവരെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുമായി അന്വേഷണ സംഘം വേങ്ങരയിൽ തെളിവെടുപ്പ് നടത്തി. ( kozhikode elephant tusk case crucial information )
കോഴിക്കോട്ടുനിന്ന് കോടികൾ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടിയ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ആനക്കൊമ്പ് കൈയ്മാറിയ വേങ്ങരയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.തമിഴ്‌നാട് സ്വദേശി കണ്ണൻ എന്ന ഉണ്ണിയുടെ കൂടെ ആനക്കൊമ്പ് കൈയ് മാറുമ്പോൾ മൂന്ന് പേർ കൂടി ഉണ്ടായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.ഇടുക്കി, പെരിന്തൽമണ്ണ,അരിക്കോട് സ്വദേശികളാണ് ഇവർ.ഇവരെ കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരുടെ മൊബൈൽ ഫോണുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓഫാണ്.നിലവിൽ ഇവരിൽ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകൾ കാലപ്പഴക്കമുള്ളതാണെന്നും കാട്ടനയുടെതാണെന്നാണ് നിഗമനം. അത് സംബന്ധിച്ച് സ്ഥിരികരണം വരണമെങ്കിൽ മുഖ്യ പ്രതി എന്ന് സംശയിക്കുന്ന ഉണ്ണി എന്ന കണ്ണനെ പിടികൂടണം.
പൊലീസിന്റെയും ,സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് വനംവകുപ്പിന്റെ അന്വേഷണം പുരോഗിമിക്കുന്നത്.കഴിഞ്ഞ മാസം മുപ്പതിനാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപത്ത് നിന്ന് ഒന്നര കോടി വിലവരുന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടിയത്.
Story Highlights: kozhikode elephant tusk case crucial information
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here