വീണ വിജയനെതിരെ അന്വേഷണ ഏജൻസി എത്തുമ്പോൾ വി.ഡി സതീശനും കൂട്ടരും സമരവുമായി വരുമോ എന്നാണ് അറിയേണ്ടത്; വി. മുരളീധരൻ

മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഐഎമ്മിന്റെ ബാധ്യതയാണോ എന്ന് അദ്ദേഹം ചോദിച്ചു. കോടിയേരിയുടെ മകന്റെ കാര്യത്തിലില്ലാത്ത എന്ത് ബന്ധമാണ് വീണ വിജയന് പാർട്ടിയിമായുള്ളതെന്നും അദ്ദേഹം ചോദിച്ചു.(V Muraleedharan against Veena Vijayan)
പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് തോന്നി. അദ്ദേഹം പറഞ്ഞത് വിഷയം സഭ തള്ളുമെന്നതിനാലാണ് ഉന്നയിക്കാതെ ഇരുന്നതെന്നാണ്. സഭ തള്ളുന്ന എത്ര കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നുണ്ട്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
വീണ വിജയനെതിരെ അന്വേഷണ ഏജൻസി എത്തുമ്പോൾ വി.ഡി സതീശനും കൂട്ടരും കൂട്ടരും സമരവുമായി വരുമോ എന്നാണ് ഇനി അറിയേണ്ടത്. വീണ വിജയന് വേണ്ടിയുള്ള സിപിഎമ്മിന്റെ ഇടപെടൽ ആരെ രക്ഷിക്കാനാണെന്നും കോൺഗ്രസിന്റെ മൗനം ആരെ ഭയന്നിട്ടാണെന്നും കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. പുതുപള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ആദായ നികുതി വകുപ്പിന്റെ ഉത്തരവ് വന്നതെന്നുള്ള വാദം വെറും തൊലിക്കട്ടി മാത്രം പോര. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിവേണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ആധികാരികമായി അഭിപ്രായം പറയുന്ന മരുമകൻ മന്ത്രി തന്റെ തെരഞ്ഞെടുപ്പ് പത്രികയിൽ നൽകിയിട്ടുള്ള സ്വത്ത് വിവരത്തിൽ ഇത് മറച്ചുവെച്ചു. തന്റെ ഭാര്യയ്‌ക്ക് ഇത്തരത്തിൽ ഒരു വരുമാനം ഉള്ളതായി വെളിപ്പെടുത്തിയിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചെർത്തു.
Story Highlights: V Muraleedharan against Veena Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here