‘രാഹുലിനു യുവതികളെ കിട്ടാൻ ബുദ്ധിമുട്ടില്ല, പിന്നെന്തിന് 50 വയസു കഴിഞ്ഞയാൾ’; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ വിവാദ പ്രസ്താവനയുമായി ബീഹാറിലെ കോൺഗ്രസ് വനിതാ എംഎൽഎ നീതു സിംഗ്. രാഹുലിനു യുവതികളെ കിട്ടാൻ ബുദ്ധിമുട്ടില്ലെന്നും പിന്നെന്തിന് 50 വയസു കഴിഞ്ഞ കിഴവിക്ക് ഫ്ലൈയിങ്ങ് കിസ് കൊടുക്കുന്നത് എന്നും അവർ ചോദിച്ചു. പാർലമെൻ്റിൽ രാഹുൽ ഗാന്ധി ഫ്ലൈയിങ്ങ് കിസ് നൽകി എന്നാരോപിച്ച് സ്മൃതി ഇറാനി രംഗത്തുവന്നതോടെയാണ് നീതു സിംഗിൻ്റെ പ്രതികരണം. (congress age shame smriti)
‘ഞങ്ങളുടെ രാഹുൽജിയ്ക്ക് യുവതികളെ കിട്ടാൻ ബുദ്ധിമുട്ടില്ല. ഫ്ലൈയിങ്ങ് കിസ് കൊടുക്കണമെങ്കിൽ ഏതെങ്കിലും യുവതികൾക്ക് നൽകിയാൽ പോരേ? എന്തിന് 50 വയസുള്ള ഈ കിഴവിയ്ക്ക് കൊടുക്കണം?’- ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നീതു സിംഗ് പറഞ്ഞു.
If Rahul Gandhi wants to give flying kiss he has many women available
— Shehzad Jai Hind (@Shehzad_Ind) August 10, 2023
He won’t give it to a 50 year old budhiya
Congress MLA from Bihar : Neetu Singh
Anti women Congress can even defend Rahul’s misdemeanours inside the House pic.twitter.com/oXRz67ZqlX
പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തുവന്നു. രാഹുൽ ഗാന്ധിയുടെ ദുർനടപടികളെ ന്യായീകരിക്കാൻ സ്ത്രീ വിരുദ്ധ കോൺഗ്രസിൽ തന്നെ ആളുകളുണ്ടെന്ന് ബിജെപി വിമർശിച്ചു.
Read Also: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; വൻ സ്വീകരണമൊരുക്കാൻ വയനാട്
എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തുകയാണ്. വയനാട് മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധി എം.പിക്ക് കൽപറ്റയിൽ ഉജ്ജ്വല സ്വീകരണം നൽകും. കെ.പി.സി.സി സംഘടിപ്പിക്കുന്ന പരിപാടിയിൽ കാൽ ലക്ഷത്തോളം പ്രവർത്തകർ അണിനിരക്കും. വൈകീട്ട് മൂന്നരക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൗരസ്വീകരണ ചടങ്ങിൽ കൈത്താങ്ങ് പദ്ധതി പ്രകാരം നിർമിച്ച വീടുകളുടെ താക്കോൽദാനം രാഹുൽ ഗാന്ധി എം.പി നിർവഹിക്കും.
സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി എന്നിവർ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 11ന് മാനന്തവാടി നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ കാൻസർ സെന്ററിന്റെ എച്ച്.ടി കണക്ഷൻ ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് ആറരക്ക് തിരുവമ്പാടി കോടഞ്ചേരിയിലെ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും നിർവഹിക്കും. രാത്രിയോടെ കരിപ്പൂരിൽനിന്ന് ഡൽഹിയിലേക്ക് മടങ്ങും.
Story Highlights: congress mla neetu singh age shame smriti irani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here