ജെയ്ക്കിന് ഹാട്രിക്ക് കിട്ടും, അപ്പനോടും മകനോടും തോറ്റെന്ന പേരുമുണ്ടാകും, ആശംസകൾ; കെ മുരളീധരൻ

പുതുപ്പള്ളിയിൽ സിപിഐഎം നടത്തുന്നത് മോശം പ്രചാരണമെന്ന് കെ മുരളീധരൻ. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിത്സയും കുടുംബം നൽകിയിരുന്നു. എൽഡിഎഫിന്റെ ഇത്തരം പ്രചാരണങ്ങൾ നേട്ടങ്ങൾ പറയാനില്ലാത്തതിനാൽ. ജെയ്ക്കിന് ഹാട്രിക്ക് കിട്ടും. അപ്പനോടും മകനോടും തോറ്റെന്ന പേരുമുണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.(K Muraleedharan flays Jaick C Thomas Candiature in Puthuppally)
മാസപ്പടി വിവാദത്തില്‍ യൂഡിഎഫ് കാര്യമായി പ്രതികരിക്കാത്തതിനെ മുരളീധരൻ ന്യായീകരിച്ചു പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം മറുപടി പറയേണ്ടതില്ല എന്നത് കൊണ്ടാണ് പറയാത്തത് .എല്ലാ രാഷ്ട്രീയ പാർട്ടികളും പണം സ്വീകരിക്കാറുണ്ട്.എന്നാൽ ഇപ്പോഴത്തെ വിവാദവുമായി അതിന് ബന്ധമില്ല.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ബ്ലാക്ക് ലിസ്റ്റിൽ പെടാത്ത കമ്പനികളില്‍ നിന്നും സാധാരണയായി രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങാറുണ്ട്.വരുമാനം മറച്ച് വച്ചാൽ ഡിസ്ക്വാളിഫിക്കേഷൻ ഉണ്ടാകും. വരുമാനം കാണിച്ചോ എന്ന് പരിശോധിക്കേണ്ടതാണ്. കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന പരിപാടി കോൺഗ്രസിനില്ല..വീണയ്ക്ക് നൽകിയ തുക ആദായ നികുതി റിട്ടേണിൽ കാണിച്ചിട്ടുണ്ടോ ?വീണ വിജയന് ഡയറക്ട് ആണ് തുക കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: K Muraleedharan flays Jaick C Thomas Candiature in Puthuppally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here