സാംസ്കാരികോത്സവമായ വിന്റർ ഇന്ത്യാ ഫെസ്റ്റിന് നവംബർ 3-ന് തിരശ്ശീല ഉയരും

സൗദി കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരിക വേദി ഇ ആർ ഇവൻസിന്റെ ബാനറിൽ വിന്റർ-ഇന്ത്യ ഫെസ്റ്റ് നവംബർ 03 വെള്ളിയാഴ്ച്ച അൽഖോബാറിലെ ഗോസൈബി ട്രെയിലന്റിൽ സംഘടിപ്പിക്കുമെന്ന് നവോദയ ഭാരവാഹികൾ വാർത്താ സമ്മളനത്തിൽ അറിയിച്ചു. ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ (GEA) അനുമതിയോടെ സംഘടിപ്പിക്കുന്ന ഈ മെഗാ ഇവന്റിൽ തെന്നിന്ത്യയിലെയും ബോളിവുഡിലെയും മുൻനിര താരങ്ങളെ പങ്കെടുക്കും.
നവോദയ അഞ്ച് വർഷത്തിൽ ഒരിക്കൽ ഇന്ത്യ ഫെസ്റ്റ് എന്ന പേരിൽ പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടി ഇത്തരത്തിൽ മെഗാ ഇവന്റുകൾ സംഘടിപ്പിക്കാറുണ്ട്. സുപ്രസിദ്ധ ബോളിവുഡ് സിംഗർ നികിതാ ഗാന്ധി & ഗ്രൂപ്പ് പ്രശസ്ത പിന്നണി ഗായിക സിതാര ക്യഷ്ണകുമാർ നയിക്കുന്ന ഗാനമേളയും, ദിൽഷാ & റംസാൻ നയിക്കുന്ന ഡാൻസ് എന്നിവ പരിപാടിയുടെ മറ്റൊരു ആകർഷണം ആണ്. കിഴക്കൻ പ്രവിശ്യയിലെ സ്ത്രീകളും, കുട്ടികളും ഉൾപ്പെടെയുള്ള കലാകാരന്മാരുടെ പ്രകടനം, ദൃശ്യ ചാരുതയുള്ള വൈവിധ്യമാർന്ന പവലിയനുകൾ, സയൻസ് എക്സിബിഷൻ, കര കൗശല വസ്തുതകളുടെ പ്രദർശനം, ബുക്ക്സ്റ്റാൾ, ഫുഡ് കോർട്ട്കൾ എന്നിവയും വിന്റർ ഇന്ത്യ ഫെസ്റ്റിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
പേര് സൂചിപ്പിക്കും പോലെ ഇന്ത്യയിലെ സാംസ്കാരിക വൈവിധ്യം ഫെസ്റ്റിൽ അനാവരണം ചെയ്യപ്പെടും. മലയാളികൾ മാത്രമല്ല പ്രവാസികളായ മുഴുവൻ ഭാരതീയരുടെയും സംഗമമാകുന്ന ഉത്സവാന്തരീക്ഷത്തിനാണ് അൽഖോബാർ സാക്ഷിയാകുകയെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.
ദമ്മാമിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിനു ശേഷം പരിപാടിയുടെ ടിക്കറ്റ് വിതരണോത്ഘാടനം നിർവ്വഹിച്ചു.
Story Highlights: Winter India Fest Begins November 3
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here