Advertisement

ഓണക്കാലത്തെ വഴി വാണിഭ മാഫിയയെ പിടിച്ചു കെട്ടുവാൻ നടപടി വേണം; വ്യാപാരി വ്യവസായി ഏകോപന സമിതി

August 13, 2023
Google News 2 minutes Read
Steps should be taken to arrest the trade mafia during Onam

ഓണക്കാലത്തെ വഴി വാണിഭ മാഫിയയെ പിടിച്ചു കെട്ടുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഓണക്കാലം ആകുമ്പോൾ അന്യസംസ്ഥാന തൊഴിലാളികളെ വാടകക്കെടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നും നിലവാരം കുറഞ്ഞ ചരക്കുകൾ കൊണ്ടുവന്നു തെരു വീഥികൾ കയ്യടക്കി നടത്തുന്ന നിയമ വിരുദ്ധമായ കച്ചവടത്തെ തടയുവാൻ സത്വര നടപടികൾ എടുക്കണം എന്നും സംസ്ഥാന രക്ഷാധികാരി കമലാലയം സുകു ആവശ്യപ്പെട്ടു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നികുതി വെട്ടിച്ചുകൊണ്ടും, വ്യാപാര നിയമങ്ങളും, റോഡ് നിയമങ്ങളും ലംഘിച്ചു കൊണ്ട് നിലവാരം കുറഞ്ഞ ചരക്കുകൾ കേരളത്തിൽ എത്തിക്കുന്ന ഒരു വലിയ മാഫിയ ഉത്സവ സമയങ്ങളിൽ സജീവമാകുന്നത് തടയുന്നതിന് സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നത് കേരളത്തിലെ വ്യാപാരികളെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്.എസ് മനോജ് പറഞ്ഞു.

ഇത്തരക്കാർക്ക് ഐഡന്റി കാർഡ് കൊടുത്തുകൊണ്ട് അംഗീകൃത വ്യാപാരത്തിന് തുല്യമായതോ അതിലുപരിയോ സംരക്ഷണം നൽകുന്ന സർക്കാർ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്സവകാലത്ത് അശാസ്ത്രീയവും വിചിത്രവുമായ പല നിബന്ധനകൾക്കും വിധേയമായാണ് വ്യാപാരികൾ കേരളത്തിൽ കച്ചവടം ചെയ്യുന്നത്. അത്തരത്തിലുള്ള വ്യാപാരികളെ സംരക്ഷിക്കുവാനുള്ള ഒരു നയവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് വ്യാപാരികളുടെ പ്രതിസന്ധികൾക്ക് ആക്കം കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Steps should be taken to arrest the trade mafia during Onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here