Advertisement

മെഡിക്കല്‍ കോളജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന

August 14, 2023
1 minute Read
Inspection by Food Safety Department on medical colleges

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കാന്റീനുകളിലും, വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ പരിശോധകള്‍ ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളിലുമായി 102 പരിശോധനകളാണ് നടത്തിയത്. പരിശോധനയില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസ് വളരെ വൃത്തിഹീനമായി കണ്ടെത്തിയതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്താകെ കാന്റീന്‍, മെസ്, തുടങ്ങിയ 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഏഴ് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്‍കി.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ക്യാമ്പസുകളിലെ ചില കാന്റീനുകളും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മെസുകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

Story Highlights: Inspection by Food Safety Department on medical colleges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top