മാര്‍പ്പാപ്പയുടെ പ്രതിനിധിയെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധം; മുദ്രാവാക്യങ്ങളുമായി സെന്റ് മേരീസ് ബസലിക്ക വളഞ്ഞ് വിമത വിഭാഗം

ഏകീകൃത കുര്‍ബാന വിഷയത്തില്‍ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ പ്രതിഷേധവുമായി വിമതര്‍. മാര്‍പ്പാപ്പയുടെ പ്രതിനിധി കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയതിന് പിന്നാലെയാണ് പ്രതിഷേധം. മാര്‍പ്പാപ്പയുടെ പ്രതിനിധി ബസലിക്കയ്ക്കുള്ളില്‍ കയറിയതോടെ വിമതര്‍ മുദ്രാവാക്യം വിളികളുമായി പരിസരം വളയുകയായിരുന്നു. സമാധാനം പുനസ്ഥാപിക്കാനായി പൊലീസും വിമതരും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. (Mass unification protest at Ernakulam St. Mary’s basilica)
ഏകീകൃത കുര്‍ബാന അര്‍പ്പിക്കില്ല എന്ന നിലപാടിനെ തുടര്‍ന്ന് 259 ദിവസമായി സെന്റ് മേരീസ് ബസലിക്ക അടഞ്ഞുകിടക്കുകയായിരുന്നു. വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാര്‍പ്പാപ്പയുടെ പ്രതിനിധി ബസലിക്കയിലെത്തിയത്. മാര്‍പ്പാപ്പയുടെ പ്രതിനിധി സിറില്‍ വാസിലാണ് ബസലിക്കയിലെത്തിയത്. മുന്‍പ് ചര്‍ച്ചകള്‍ നടത്തിയിട്ടും തങ്ങളുടെ അഭിപ്രായങ്ങളെ മാര്‍ സിറില്‍ വാസില്‍ ചെവിക്കൊണ്ടില്ലെന്നാണ് വിമത വിഭാഗത്തിന്റെ വിമര്‍ശനം. മാര്‍പ്പാപ്പയുടെ പ്രതിനിധിയെ ബസലിക്കയ്ക്ക് അകത്തേക്ക് കയറ്റില്ലെന്ന് പറഞ്ഞ് മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു വിമത വിഭാഗത്തിന്റെ പ്രതിഷേധം.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
മുന്‍വശത്തെ വാതില്‍ പ്രതിഷേധക്കാര്‍ വലയം ചെയ്‌തെങ്കിലും പിന്‍ഭാഗത്തെ വാതിലിലൂടെ മാര്‍പ്പാപ്പയുടെ പ്രതിനിധിയെ ബസലിക്കയുടെ അകത്തേക്ക് കയറ്റാന്‍ പൊലീസ് ശ്രമിക്കുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് മാര്‍ സിറില്‍ വാസില്‍ സെന്റ് മേരീസ് ബസലിക്കയ്ക്കുള്ളില്‍ കടന്നത്. വിമതരുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. ബസലിക്കയുടെ പുറത്ത് വിമതര്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്.
Story Highlights: Mass unification protest at Ernakulam St. Mary’s Basilica
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here