‘മാത്യൂസിനെപ്പോലൊരു ഫീല്‍ എനിക്കും കൊണ്ടുവരാന്‍ പറ്റുമെന്നാണ് തോന്നുന്നത് ലാലേട്ടാ’; അല്‍ഫോന്‍സ് പുത്രന്‍

ബോക്‌സ്ഓഫീസില്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് രജനികാന്ത് ചിത്രം ‘ജയിലര്‍’. എന്നാൽ ഇപ്പോൾ മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കുന്ന പ്രതികരണവുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ രംഗത്തെത്തി. ചിത്രത്തിലെ മോഹന്‍ലാലിന്റെ മാത്യൂസ് എന്ന കഥാപാത്രം പ്രേക്ഷകരെ ആവേശംകൊള്ളിക്കുമ്പോള്‍ അതുപോലൊരു ഫീല്‍ തനിക്കും കൊണ്ടുവരാന്‍ പറ്റുമെന്ന് തോന്നുന്നു എന്നാണ് ‘ജയിലര്‍’ സിനിമയിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച അല്‍ഫോന്‍സ് പറഞ്ഞത്.(Mohanlal in jailer Alphonse puthren praises)
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
”ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്കു തോന്നുന്നത് ലാലേട്ടാ” എന്നാണ് അല്‍ഫോന്‍സ് ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി കമന്റുകളാണ് ഇതിന് താഴെ വരുന്നത്. ‘ഗോള്‍ഡി’ന്റെ ക്ഷീണം മാറ്റാന്‍ അല്‍ഫോന്‍സ് ഇതുപോലൊരു മാസ് പടം ചെയ്യണമെന്നുമാണ് പ്രേക്ഷര്‍ പറയുന്നത്.
ഓഗസ്റ്റ് പത്തിനു റിലീസ് ചെയ്ത ജയിലര്‍ ഇതുവരെ വാരിയത് 300 കോടിയാണ്. തമിഴ്‌നാട്ടില്‍ നിന്നു മാത്രം കലക്ഷന്‍ 80 കോടി പിന്നിട്ടു. കേരളത്തില്‍ ഞായറാഴ്ച മാത്രം നേടിയത് ഏഴ് കോടി രൂപ. 2023 ലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്.
Story Highlights: Mohanlal in jailer Alphonse puthren praises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here