Advertisement

ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളജിന്റേതെന്ന റിപ്പോര്‍ട്ട് തള്ളിയ സംഭവം: അപ്പീല്‍ നല്‍കി പൊലീസ്

August 14, 2023
Google News 2 minutes Read
Police submitted appeal in Harshina case

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന അപ്പീല്‍ അതോറിറ്റിക്ക് പൊലീസ് അപ്പീല്‍ നല്‍കി. ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിന് എതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന പൊലീസ് റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു. 9Police submitted appeal in Harshina case)

സംഭവത്തില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് മുന്‍പ് തള്ളിയിരുന്നു. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പറയാനാകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് പറയുകയായിരുന്നു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് ലഭ്യമായ തെളിവില്‍ നിന്ന് പറയാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. മെഡിക്കല്‍ ബോര്‍ഡിലെ രണ്ടു പേരാണ് പൊലീസ് റിപ്പോര്‍ട്ടിനോട് വിയോജിച്ചത്. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണോയെന്ന് എന്നതില്‍ ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡംഗങ്ങള്‍ പറയുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഹര്‍ഷിനയും ഹര്‍ഷിനയ്ക്ക് നീതി തേടിയുള്ള സമരസമിതിയുടെ അംഗങ്ങളും നടത്തിയിരുന്നത്.

Story Highlights: Police submitted appeal in Harshina case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here