Advertisement

‘കേരള മാതൃകയിൽ എഐ ക്യാമറകള്‍ സ്ഥാപിക്കാൻ മഹാരാഷ്ട്ര’ ;പ്രവർത്തനം പഠിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ എത്തി; ആന്റണി രാജു

August 15, 2023
2 minutes Read
maharashtra-to-install-kerala-model-ai-camera

സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാൻസ്‌പോർട് കമ്മിഷണർ വിവേക് ഭീമാൻവർ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി. കേരള മാതൃകയിൽ എ ഐ കാമറകൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.(Maharashtra to install kerala model ai camera)

എ ഐ ക്യാമറ ഡിസ്ട്രിക്ട് കൺട്രോൾ റൂം, സ്റ്റേറ്റ് കൺട്രോൾ റൂം എന്നി ഓഫീസുകൾ സന്ദർശിച്ച ട്രാൻസ്‌പോർട് കമ്മിഷണർ വിവേക് ഭീമാൻവർ ട്രാൻസ്‌പോർട് കമ്മീഷണറേറ്റിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കൺട്രോൾ റൂമുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് കെൽട്രോൺ സംഘത്തെ എ ഐ കാമറ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്കായി മഹാരാഷ്‌ട്രയിലേക്ക് ക്ഷണിച്ചു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

എ ഐ കാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന് വിവേക് ഭീമാൻവർ അറിയിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.എഐ ക്യാമറകൾ സ്ഥാപിച്ചതോടെ കേരളത്തിൽ വാഹന അപകടങ്ങളും, അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങൾ ഇതേ മാതൃകയിൽ എഐ ക്യാമറ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതും എഐ ക്യാമറ പദ്ധതി വൻ വിജയമാണെന്നാണ് വ്യക്തമാകുന്നതെന്നും മന്ത്രി കുറിച്ചു.

മന്ത്രി ആന്റണി രാജു ഫേസ്ബുക്കിൽ കുറിച്ചത്

സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാൻസ്‌പോർട് കമ്മിഷണർ വിവേക് ഭീമാൻവർ ഐഎഎസ് തിരുവനന്തപുരത്ത് വന്ന് സന്ദർശിച്ചു. കേരള മാതൃകയിൽ എഐ ക്യാമറകൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. എഐ ക്യാമറ ഡിസ്ട്രിക്ട് കൺട്രോൾ റൂം, സ്റ്റേറ്റ് കൺട്രോൾ റൂം എന്നിവ സന്ദർശിച്ച് ഉന്നത ഉദ്യോഗസ്ഥരുമായിചർച്ച നടത്തി.
എഐ ക്യാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ജൂൺ, ജുലൈ മാസങ്ങളിൽ എഐ ക്യാമറയെക്കുറിച്ച് പഠിക്കാൻ കേരളത്തിൽ വന്നിരുന്നു.
എഐ ക്യാമറകൾ സ്ഥാപിച്ചതോടെ കേരളത്തിൽ വാഹന അപകടങ്ങളും, അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങൾ ഇതേ മാതൃകയിൽ എഐ ക്യാമറ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതും എഐ ക്യാമറ പദ്ധതി വൻ വിജയമാണെന്നാണ് വ്യക്തമാകുന്നത്…

Story Highlights: Maharashtra to install kerala model ai camera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top