വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടി; സ്വാതന്ത്ര്യദിന ആശംസകളുമായി മോഹൻലാലും സുരേഷ് ഗോപിയും

രാജ്യം 77ാം സ്വന്തന്ത്ര്യ ദിനം ആഘോഷികുമ്പോൾ വീട്ടിൽ ദേശിയ പതാക ഉയർത്തി നടൻ മമ്മൂട്ടി. പതാക ഉയര്‍ത്തുന്നതിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. “ഏവര്‍ക്കും സ്വതാന്ത്ര്യദിന ആശംസകള്‍, ജയ്ഹിന്ദ്”- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.(Mammotty and Mohanlal Independance day 2023 wish)
നടന്‍ മോഹന്‍ലാലും സ്വതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. നെഞ്ചില്‍ ഇന്ത്യന്‍ പതാക ആലേഖനം ചെയ്ത വസ്ത്രം ധരിച്ചാണ് മോഹൻലാൽ സമൂഹമാധ്യമങ്ങളില്‍ സ്വതന്ത്രദിന ആശംസകള്‍ നേര്‍ന്നത്.പതാകകൾ ഉയർത്തി, അഭിമാനത്താൽ ജ്വലിക്കുന്ന ഹൃദയങ്ങളുമായി, നമുക്ക് ഐക്യത്തോടെ ഒത്തുചേരാം, നമ്മുടെ രാഷ്ട്രത്തിന്റെ വൈവിധ്യവും ഗംഭീരവുമായ മഹത്വം ആഘോഷിക്കാം. സ്വാതന്ത്ര്യദിനാശംസകളെന്ന് സുരേഷ് ഗോപി കുറിച്ചു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നിര്‍മ്മാതാവ് ആന്‍റോ ജോസഫടക്കമുള്ളവര്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്നത് ചിത്രങ്ങളില്‍ കാണാം. വീടിന്‍റെ മുറ്റത്തെ മനോഹരമായ പുല്‍ത്തകിടിക്ക് പുറത്താണ് കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. മനോഹരമായ പുഷ്പങ്ങളും കൊടിമരച്ചുവട്ടില്‍ കാണാം.കൂടാതെ ആഘോഷത്തിന്‍റെ ഭാഗമായി വീട്ടില്‍ അദ്ദേഹം പായസം വിളമ്പി.
Story Highlights: Mammotty and Mohanlal Independance day 2023 wish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here