‘കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് വലിയ പിന്തുണ നൽകുകയാണ് മാധ്യമങ്ങൾ’ : എം.വി ഗോവിന്ദൻ

കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് വലിയ പിന്തുണ നൽകുകയാണ് മാധ്യമങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതിന്റ ഭാഗമാണ് മുഹമ്മദ് റിയാസിനെതിരെ ഉയർന്ന ആരോപണങ്ങൾ. ജനങ്ങളാണ് അവസാന വാക്കെന്ന കാര്യം മാധ്യമങ്ങൾ തിരിച്ചറിയുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ( MV Govindan against media )
‘ഇവന്റ് മാനേജ്മെന്റുകൾ വാർത്താ തലക്കെട്ടുകൾ നിശ്ചയിക്കുന്ന രീതിയാണ് കേരളത്തിലിപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അടക്കം വാർത്തകൾ ചമക്കുന്നു. ഇതു സംബന്ധിച്ചുള്ള മറുപടികൾ മാധ്യമങ്ങൾ മനസിലാകുന്നിലെന്ന് നടിക്കുകയാണ്. ഞാൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് മാധ്യമങ്ങൾ പറയുന്നു. റിയാസിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങളടക്കം പരിശോധിക്കട്ടെ’- എം.വി ഗോവിന്ദൻ പറഞ്ഞു.
Story Highlights: MV Govindan against media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here