പ്രണയബന്ധത്തിൽ നിന്ന് പിന്മാറി, കാമുകന്റെ മകനെ കൊലപ്പെടുത്തി പെട്ടിയിലാക്കി യുവതി

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകന്റെ മകനെ കൊലപ്പെടുത്തി യുവതി. ഉറങ്ങിക്കിടന്ന 11 കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയിൽ ഒളിപ്പിച്ചു. ലിവിംഗ് ടുഗതർ ബന്ധം അവസാനിപ്പിച്ച് യുവാവ് ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പടിഞ്ഞാറൻ ഡൽഹിയിലെ ഇന്ദർപുരിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പിതാവിൻ്റെ കാമുകി 24 കാരി പൂജ കുമാരിയാണ് പ്രതി. 2019 മുതൽ ജിതേന്ദ്രയുമായി പൂജ കുമാരി ലിവിംഗ് ടുഗതർ ബന്ധത്തിലായിരുന്നു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം ഇയാൾ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങി. ഇതാണ് പൂജയെ ചൊടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് 10-ന് ജിതേന്ദ്രയുടെ ഇന്ദർപുരിയിലെ വിലാസം കണ്ടെത്തിയ പൂജ നേരെ ഇയാളുടെ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല, കുട്ടി കട്ടിലിൽ കിടന്ന് ഉറങ്ങുന്നതും കണ്ടു. ഉറങ്ങിക്കിടന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെ ശേഷം മൃതദേഹം വസ്ത്രങ്ങൾ അടങ്ങുന്ന പെട്ടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
Story Highlights: After Boyfriend Walks; Out Angry Woman Kills His Son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here