പാചക തൊലിലാളികൾക്ക് ശമ്പളം നൽകാതെ അധികൃതർ; ഭക്ഷണമില്ലാതെ അട്ടപ്പാടി ആർജിഎം കോളജ് വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ

ഭക്ഷണമില്ലാതെ അട്ടപ്പാടി ആർജിഎം കോളജ് വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ. ഹോസ്റ്റൽ ജീവനക്കാർക്ക് ആറ് മാസമായി ശമ്പളം നൽകിയില്ല. കുടിശിക ഉള്ളതിനാൽ ഹോസ്റ്റലിലേക്ക് സാധനങ്ങൾ എത്തിക്കാത്തതിനെ തുടർന്നാണ് കുട്ടികളുടെ അന്നം മുട്ടിയത്. എസ്എഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു. തുടർന്ന് നടത്തിയ ചർച്ചയിൽ ഹോസ്റ്റലിലെ പാചക തൊലിലാളികൾക്ക് ശമ്പളം നൽകാൻ തീരുമാനമായി. (attappady rjm college hostel has no food )
ഹോസ്റ്റൽ ആരംഭിച്ചതുമുതൽ പാചക തൊഴിലാളികൾക്ക് വേതനം നൽകിയിരുന്നില്ല,സാധനങ്ങൾ വാങ്ങുന്ന കടയിൽ വലിയ ബാധ്യത ഉള്ളതിനാൽ സാധനങ്ങൾ നൽകാൻ കട ഉടമകൾ തയ്യാറായതുമില്ല,ഇതോടെയാണ് ഇന്നലെ രാത്രി മുതൽ ഹോസ്റ്റലിൽ ഭക്ഷണം മുടങ്ങിയത്.
എസ്എഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു.തുടർന്ന് നടത്തിയ ചർച്ചയിലാണ് പാചകതൊഴിലാളികൾക്ക് വേതനം നൽകാൻ ഉത്തരവായത്.തിങ്കളാഴ്ച അട്ടപ്പാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിഷയം വീണ്ടും ചർച്ച ചെയ്യാനും തീരുമാനമായി.വനിതാ ഹോസ്റ്റലിൽ ആവശ്യത്തിന് സുരക്ഷയില്ലെന്ന പരാതിയും വിദ്യാർത്ഥികൾക്കുണ്ട്.ഹോസ്റ്റലിൽ ഇതുവരെ വാർഡനെയോ വാച്ച്മാനെയോ നിയമിച്ചിട്ടില്ല.ഹോസ്റ്റലിലെ പ്രതിസന്ധികൾക്ക് പൂർണ്ണ പരിഹാരമായ ശേഷമേ പ്രതിഷേധം അവസാനിപ്പിക്കു എന്നാണ് എസ്എഫ്‌ഐ നിലപാട്.
Story Highlights: (attappady rjm college hostel has no food
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here