ആറ്റിങ്ങലിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു; ലഹരി മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് സംശയം

തിരുവനന്തപുരം ആറ്റിങ്ങലിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്താണ് മരിച്ചത്. ലഹരി മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലെന്നാണ് സംശയം. ( attingal youth dead )
ഇന്നലെ രാത്രിയിലാണ് വക്കം സ്വദേശിയായ ശ്രീജിത്തിനെ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുന്നത്. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ബൈക്കിലാണ് ഇയാളെ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ഡോക്ടർ ശ്രീജിത്ത് മരിച്ചു എന്ന് അറിയിച്ചു. ഇതോടെ ആശുപത്രിയിൽ എത്തിച്ചവർ അവിടുന്ന് രക്ഷപ്പെട്ടു.
ആറ്റിങ്ങൽ ഊരു പൊയ്ക ആനുപ്പാറയിൽ വച്ചാണ് മർദ്ദനം ഉണ്ടായത്. വക്കം സ്വദേശിയായ ശ്രീജിത്ത് എങ്ങനെ ഇവിടെയെത്തി എന്ന കാര്യം ദുരൂഹമാണ്. ശ്രീജിത്തിന്റെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്താത്തതും സംശയത്തിന് വകവെക്കുന്നു. ലഹരി മാഫിയകൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമകാരണം എന്നാണ് വിവരം. സംശയമുള്ള രണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാവും. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Story Highlights: attingal youth dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here