സൗജന്യ ഓണക്കിറ്റ് വിതരണം അടുത്തയാഴ്ച മുതല്‍

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 28ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ ട്വന്റിഫോറിനോട്. 23 മുതലാണ് കിറ്റ് വിതരണം ആരംഭിക്കുക. ഓണച്ചന്തയ്ക്കുള്ള സാധനങ്ങള്‍ക്കൊപ്പം കിറ്റിനുള്ള സാധനങ്ങളും എത്തും. മൂന്ന് ഉത്പന്നങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധിയുണ്ട്. 13 സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ എല്ലാ ജില്ലകളിലും ഉണ്ടാകും. സബ്‌സിഡി അല്ലാത്ത ഉത്പന്നങ്ങള്‍ക്ക് ഒരു ക്ഷാമവും ഉണ്ടായിട്ടില്ലെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.(Free Onam Kit distribution start from next week)
ഇത്തവണ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഓണക്കിറ്റ് നല്‍കുന്നത്. 5.84 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് ലഭിക്കും. അഗതി മന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും. കിറ്റില്‍ ഉള്‍പ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. മുന്‍വര്‍ഷം എല്ലാ വിഭാഗങ്ങള്‍ക്കും കിറ്റ് നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാര്‍ഡുടമകള്‍ക്കു മാത്രമായ പരിമിതപ്പെടുത്തിയത്.
Read Also:ഇന്ന് ചിങ്ങം 1; കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി
ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒന്ന് വീതമായിരിക്കും കിറ്റ് നല്‍കുക. ഏകദേശം 500 രൂപ വിലവരുന്ന 14 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാകും ഓണക്കിറ്റ് നല്‍കുക. കിറ്റിലെ ഇനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവര്‍ഷം തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടായിരുന്നത്.
Story Highlights: Free Onam Kit distribution start from next week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here