Advertisement

‘എംഎല്‍എ സ്ഥാനത്തിരുന്ന് മാത്യു കുഴല്‍നാടന്‍ കള്ളപ്പണം വെളുപ്പിച്ചു’: നാളെ എംഎൽഎ ഓഫീസിലേക്ക് പ്രകടനം; വി കെ സനോജ്

August 17, 2023
2 minutes Read
mathew-kuzhalnadan-laundered-black-money-as-an-mla-dyfi

മാത്യു കുഴൽനാടനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി. പണം കൈമാറിയത് കൈതോല പായ വഴിയല്ല. കള്ളപ്പണ ഇടപാടാണോ നടന്നതെന്ന് പരിശോധിക്കും. (Mathew kuzhalnadan laundered black money-DYFI)

പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ. നാളെ മുവാറ്റുപുഴ എംഎൽഎ ഓഫീസിലേക്ക് പ്രകടനം. ഭൂമി ഇടപാടിന്റെ മറവിൽ മാത്യു കുഴൽനാടൻ കള്ളപ്പണം വെളുപ്പിച്ചു. മാത്യു കുഴല്‍നാടനെതിരെ ഡി വൈ എഫ്‌ ഐ നാളെ 11 മണിയ്ക്ക് എം എല്‍ എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും വി കെ സനോജ് പറഞ്ഞു.

ദേശാഭിമാനി മുന്‍ അസോസിയറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണം തള്ളി മന്ത്രി പി രാജീവ് രംഗത്തെത്തി. കൈതോലപ്പായയില്‍ പൊതിഞ്ഞ് മുഖ്യമന്ത്രി പണം കടത്തിയെന്ന ജി.ശക്തിധരന്റെ ആരോപണം ഭാവനയില്‍ ഉദിച്ച കെട്ടുകഥയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആരോപണങ്ങളില്‍ വസ്തുതയുടെ കണിക പോലുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ കുറച്ച് മുമ്പാണ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റുമായി ജി ശക്തിധരന്‍ രംഗത്തെത്തിയത്.അന്നത്തെ പാര്‍ട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ കൊച്ചിയിലെ ദേശാഭിമാനി ഓഫീസില്‍ താമസിച്ച് രണ്ട് കോടി 35 ലക്ഷം രൂപ സമാഹരിച്ച് കൈതൊലപ്പായയില്‍ പൊതിഞ്ഞ് കാറില്‍ തിരുവനന്തപുരത്തേക്ക് കടത്തിയെന്നും ഒപ്പം ഇന്നത്തെ മന്ത്രി പി. രാജീവുമുണ്ടായിരുന്നുവെന്നാണ് ശക്തിധരന്‍ ഫെയ്സ്ബുക്കിലൂടെ ആരോപിച്ചത്.

രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട്‌ കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച്‌ സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്‍ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Story Highlights: Mathew kuzhalnadan laundered black money-DYFI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top