വീണാ വിജയൻറെ രേഖകൾ പുറത്തുവിടാൻ തയ്യാറുണ്ടോ? സിപിഐഎമ്മിലെ കണക്കറിയാവുന്ന ആർക്ക് വേണമെങ്കിലും എന്റെ രേഖകൾ പരിശോധിക്കാം; മാത്യു കുഴൽനാടൻ

നികുതി വെട്ടിച്ചെന്ന സിപിഐഎം ആരോപണത്തിൽ വീണ്ടും വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഐഎമ്മിൽ നിന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. വീണാ വിജയൻറെ രേഖകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. (Ready for Open debate Mathew Kuzhalnadan)
ഒളിച്ചോടാൻ ആഗ്രഹമില്ല. വിചാരണയ്ക്ക് ഇരിക്കാൻ ഇനിയും തയാറാണ്. സി എൻ മോഹനനെ തൃപ്തിപ്പെടുത്താൻ തനിക്കാകില്ലെന്ന് മാത്യു കുഴൽനാടൻ വ്യകത്മാക്കി. കുടുംബവീട്ടിലെ റവന്യു വകുപ്പ് സർവേ സ്വാഗതം ചെയ്യുന്നു. ആരോപണങ്ങളിൽ നിയമനടപടി വേണ്ടിവന്നാൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
പൊതുരംഗത്ത് സുതാര്യത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. എനിക്ക് വരുമാനത്തിൽ കൂടുതൽ സ്വത്ത് ഉണ്ടോയെന്ന് സി പി ഐഎമ്മിന് പരിശോധിക്കാം. പക്ഷെ കണക്ക് അറിയാവുന്ന ആരെങ്കിലും വരണം. സിപിഐഎമ്മിൽ നിന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. നികുതി സംബന്ധിച്ച് അറിയണമെങ്കിൽ, ഇതേക്കുറിച്ച് അറിയാവുന്നവർക്ക് വരാം. അത് കൊണ്ടാണ് തോമസ് ഐസക്കിനെ ക്ഷണിച്ചതെന്നും കുഴൽനാടൻ വിശദീകരിച്ചു.
എന്നാൽ ചിന്നക്കനാലിലെ റിസോർട്ട് വിവാദത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ ആരോപണങ്ങൾ കടുപ്പിക്കുകയാണ് സിപിഐഎം. ചിന്നക്കനാലിലേത് ഗസ്റ്റ് ഹൗസെന്ന വാദം തളളിയ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി റിസോർട്ടിലെ ബുക്കിങ് രേഖകളും പുറത്തുവിട്ടു. മാത്യു കുഴൽനാടന്‍റെ സാമ്പത്തിക ഇടപാടുകൾ സംശയാസ്പദമാണെന്ന ആവർത്തിച്ച സി എൻ മോഹനൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കളളസത്യവാങ്മൂലമാണ് മാത്യു കുഴൽനാടൻ നൽകിയതെന്നും ആരോപിച്ചു.
Story Highlights: Ready for Open debate Mathew Kuzhalnadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here