രാഹുൽ ഗാന്ധിയുടെ മോദി പരാമർശം; വീണ്ടും സുപ്രിംകോടതിയെ സമീപിക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ മോദി പരാമർശം കേസിൽ വീണ്ടും സുപ്രിം കോടതിയെ സമീപിക്കാൻ കോൺഗ്രസ്.മോദി പരമർശത്തിലെ അപകീർത്തി കേസുകളെല്ലാം ഒരു കോടതിയിൽ വിചാരണ ചെയ്യണം എന്ന ആവശ്യം ഉന്നയിക്കും. കേസുകളെല്ലാം ഡൽഹിയിലേക്ക് മാറ്റണമെന്ന ആവശ്യമാകും ഉന്നയിക്കുക.
ഒരേവിഷയത്തിൽ പലകോടതികളിൽ കേസ് നല്കിയത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്ന് സുപ്രിം കോടതിയിൽ വ്യക്തമാക്കും. പലസംസ്ഥാനങ്ങളിലെ കേസുകൾ ജനപ്രതിനിധി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ പ്രപർത്തനങ്ങളെ ബാധിക്കുന്നതായും കോടതിയിൽ കോൺഗ്രസ് പരാതി ഉന്നയിക്കും.
‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന വിധി ആഗസ്റ്റ് 5 ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതോടെ, രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചിരുന്നു. അയോഗ്യനാക്കിക്കൊണ്ടു വിജ്ഞാപനമിറങ്ങി 134 ദിവസങ്ങൾക്കു ശേഷമാണു രാഹുലിന് അനുകൂലമായി സ്റ്റേ ലഭിച്ചത്.
പൊതുപ്രവർത്തനത്തിൽ തുടരാനുള്ള രാഹുലിന്റെ അവകാശം മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുത്ത വയനാട്ടിലെ വോട്ടർമാരുടെ അവകാശത്തെക്കൂടിയാണ് ശിക്ഷ ബാധിക്കുന്നതെന്നും കേസിന്റെ അനന്തരഫലം വളരെ വലുതാണെന്നും സുപ്രീം കോടതി വിലയിരുത്തിയിരുന്നു.
Story Highlights: Rahul Gandhi’s Modi remarks: Congress to approach Supreme Court again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here