Advertisement

‘സര്‍ക്കാരിന്റെ ജനപക്ഷ വികസനങ്ങള്‍ മറച്ചു പിടിക്കുന്നു; കള്ളക്കഥ മെനയുന്നു’; മാധ്യമങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

August 19, 2023
1 minute Read
Chief Minister Pinarayi Vijayan against media

മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ നിര്‍ബാധം കള്ളക്കഥ മെനയുന്നെന്നും യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിന്റെ മെഗാ ഫോണായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ദേശാഭിമാനിയുടെ ഗള്‍ഫ് എഡിഷന്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓണ്‍ലൈന്‍ ആയാണ് മുഖ്യമന്ത്രി പങ്കെടുത്തത്.

അടിസ്ഥാന രഹിതവും ദുരപദിഷ്ടമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് ജന ശ്രദ്ധ തിരിക്കുന്നു. ഇതിന് യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി മാധ്യമങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവിധി മാനിക്കാനുള്ള സഹിഷ്ണുത മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനുമില്ല. സര്‍ക്കാരിന്റെ ജന പക്ഷ വികസനങ്ങള്‍ മറച്ചു പിടിക്കുന്നു.

പല മാധ്യമങ്ങളും സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി മുട്ടില്‍ ഇഴയുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെ വിലക്കെടുത്ത് സ്വന്തം ചെയ്തികളെ വെള്ള പൂശുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അതിന് വഴങ്ങാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top