ഏകീകൃത കുര്‍ബ്ബാന തര്‍ക്കം; വത്തിക്കാന്‍ പ്രതിനിധിയുടെ കത്ത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

ഏകീകൃത കുര്‍ബ്ബാന നടപ്പിലാക്കണമെന്ന വത്തിക്കാന്‍ പ്രതിനിധിയുടെ കത്ത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി മുന്‍സിഫ് കോടതി തള്ളി. അതിരൂപത വൈദികന്‍ നല്‍കിയ ഹര്‍ജിയില്‍ വത്തിക്കാന്‍ പ്രതിനിധിക്ക് നോട്ടീസ് അയച്ചു. 24നകം വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.
നാളെ ഏകീകൃത കുര്‍ബാന നടത്താം. ഇത് സംബന്ധിച്ച് വത്തിക്കാന്‍ പ്രതിനിധി അയച്ച കത്ത് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജി. ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിന്റെ നടപടി അധികാര പരിധി ലംഘിച്ചാണെന്നും അതിരൂപതയില്‍ ഉത്തരവിറക്കാന്‍ അഡ്മിനിസ്‌ട്രേഷന് മാത്രമേ അധികാരമുള്ളൂ എന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഈ മാസം 20ന് മുന്‍പ് എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നാണ് ഉത്തരവിലൂടെ മാര്‍പാപ്പയുടെ പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് നടപ്പാക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.
ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് മാര്‍പാപ്പ നല്‍കിയ കത്ത് പള്ളികളില്‍ വായിക്കണം. മാത്രവുമല്ല ഇതിന്റെ സാക്ഷ്യപത്രം പള്ളി വികാരിയും കൈക്കാരന്മാരും ഒപ്പിട്ട് അതിരൂപത കൂരിയായിലേക്ക് അയയ്ക്കണം. ഇല്ലെങ്കില്‍ മാര്‍പ്പാപ്പയോടുള്ള അനുസരണക്കേടായി കണക്കാക്കി കാനോനിക നടപടിയുണ്ടാകുമെന്നും ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ മുന്നറിയിപ്പ് നല്‍കുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here