എറണാകുളം ബസലിക്ക പള്ളിയില്‍ ബിഷപ്പിനെതിരെ പ്രതിഷേധം; ഏകീകൃത കുര്‍ബാന അനുവദിക്കില്ലെന്ന് വിശ്വാസികള്‍

എറണാകുളം ബസലിക്ക പള്ളിയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ പള്ളിയില്‍ തടയുന്നു. ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിരൂപത ആസ്ഥാനമന്ദിരത്തിന് അകത്തുതന്നെ ഒരുഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധം നടത്തുകയാണ്. പള്ളിക്ക് പുറത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയില്‍ തര്‍ക്കം സങ്കീര്‍ണ്ണമാകുകയാണ്. ഒരു വിഭാഗം വൈദികരും വിശ്വാസികളുമാണ് ബിഷപ്പിനെ തടഞ്ഞ് പ്രതിഷേധിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് വിശ്വാസികള്‍ പള്ളിക്ക് പരിസരത്ത് നിലയുറപ്പിച്ചത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹവുമുണ്ട്. പള്ളിയില്‍ ഏകീകൃത കുര്‍ബാന അനുവദിക്കില്ല എന്ന നിലപാടിലാണ് വിമത വിഭാഗം വിശ്വാസികള്‍.
Read Also: വിഴിഞ്ഞത്തെ ക്രമസമാധാന പ്രശ്നം; അവധിയിലുള്ളവരെ തിരികെ വിളിക്കുന്നു, പൊലീസിന് ജാഗ്രത നിർദേശം
സെന്‍ മേരീസ് ബസിലിക്കയില്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഇന്ന് ഏകീകരിച്ച കുര്‍ബാനയര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നു.
Story Highlights : protest against unified mass ernakulam basilica church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here