ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയില്‍ രാമായണമാസ സമാപനം ആചരിച്ചു

മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ ഉള്ള ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയില്‍ ഇക്കഴിഞ്ഞ കര്‍ക്കടവ് മാസം 1 മുതല്‍ 31 വരെ നടന്നു പോന്ന രാമായണമാസം പാരായണ സമാപനം കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ അങ്കണത്തില്‍ ചേര്‍ന്ന വിവിധ പരിപാടികളോട് കൂടി ആചരിച്ചു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ ശ്രീ.സനീഷ് കുറുമുള്ളില്‍ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ശ്രീ. ബിനു രാജ് സ്വാഗതവും, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ശ്രീ. ബിനു മോന്‍ നന്ദിയും രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു മാസക്കാലം രാമായണ പാരായണത്തിന് പങ്കെടുത്ത എല്ലാവരെയും ആദരിക്കുകയും തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ പായസം മത്സരം, അത്തപ്പൂക്കളം മത്സരം, കുട്ടികളുടെ ഓണാഘോഷ പരിപാടികള്‍, ഓണസദ്യ എന്നിവ നടത്തുമെന്നും കൂടുതല്‍ ജനോപകാരപ്രദമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here