Advertisement

വി ഡി സതീശൻ വ്യാജ പ്രതിപക്ഷ നേതാവ്, മാസപ്പടി വിവാദം കേന്ദ്ര ഏജൻസികൾ അന്വേഷിക്കാൻ ആവശ്യപ്പെടുമോ?: കെ സുരേന്ദ്രൻ

August 19, 2023
3 minutes Read
V D Satheeshan K Surendran

മാസപ്പടി ആരോപണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യാജ പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.കരാറുകൾ നിയമപരമെന്നാണ് സിപിഐഎം വിലയിരുത്തൽ.(K Surendran Against V D Satheeshan on Veena Vijayan Controversy)

നിയമപരമെങ്കിൽ എന്തിന് വീണയുടെ അക്കൗണ്ടിൽ പണം വന്നുവെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീണയ്‌ക്ക് നൽകിയതിനേക്കാൾ പണം മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. പിണറായിക്ക് മാത്രം എങ്ങനെ ഈ പണം ലഭിക്കുന്നു. പണപ്പിരിവ് എന്താണ് കേരളത്തിലെ ഏജൻസികൾ അന്വേഷിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേരളത്തിലെ ദിവ്യന്മാരാണെന്നും ഇരുവർക്കുമെതിരായ കേസുകൾ ഒത്തുതീർപ്പാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്രത്തെ സമീപിക്കുമെന്നും കെ. സുരേന്ദ്രൻ അറിയിച്ചു.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിക്കാൻ ശ്രമിച്ചു . മുഖ്യമന്ത്രി കേന്ദ്ര നിയമങ്ങൾ അട്ടിമറിച്ച് ഖനന കമ്പനികളെ സഹായിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights: K Surendran Against V D Satheeshan on Veena Vijayan Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top