Advertisement

സോളാര്‍ പീഡനക്കേസ്; കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന CBI റിപ്പോര്‍ട്ട് അംഗീകരിച്ചു

August 19, 2023
1 minute Read
KC Venugopal gets clean chit in Solar scam rape case

സോളാര്‍ പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്.(KC Venugopal gets clean chit in Solar scam rape case)

മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതിക്കാരി സിബിഐക്ക് തെളിവുകള്‍ കൈമാറിയിരുന്നില്ല.

മൂന്ന് സ്ഥലങ്ങളില്‍ വച്ച് മൂന്ന് തവണയായി കെ സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതി. സംഭവത്തിന് ശേഷം വൈദ്യസഹായം തേടിയെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top