ഒരു വർഷമായിട്ടും പ്രീമെട്രിക് സ്കോളർഷിപ്പ് അനുവദിച്ചില്ല; കേസെടുത്ത് ന്യൂനപക്ഷ കമ്മീഷൻ

ഒരു വർഷമായിട്ടും പ്രീമെട്രിക് സ്കോളർഷിപ്പ് അനുവദിച്ചില്ല,കേസെടുത്ത് ന്യൂനപക്ഷ കമ്മീഷൻ. പൊതു വിദ്യാഭ്യാസ വകുപ്പ്, ന്യൂനപക്ഷ വകുപ്പ് ഡയറക്ടർമാർ രണ്ടാഴ്ച്ചയ്ക്കം റിപ്പോർട്ട് നൽകണമെന്ന് നിർദേശം.2022- 23 വർഷത്തെ സ്കോളർഷിപ്പാണ് ഒരു വർഷം കഴിഞ്ഞിട്ടും അനുവദിക്കാത്തത്. ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.(Minority commission took the case and did not grant pre-matric scholarship)
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനായി അഡ്വ. എ എ റശീദിനെ കഴിഞ്ഞയാഴ്ച്ചയാണ് നിയമിച്ചത്. സിപിഐ തിരുവനന്തപുരം ജില്ലാ കമിറ്റി അംഗമാണ്. എസ്എഫ്ഐയിലുടെയാണ് റശീദ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. 2016ല്‍ അരുവിക്കര നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. എ സൈഫുദ്ദീന്‍ (വള്ളക്കടവ്, തിരുവനന്തപുരം), പി റോസ (വെളിമാനം, കണ്ണൂര്‍), എന്നിവര്‍ കമീഷന്‍ അംഗങ്ങളും മെമ്പര്‍ സെക്രടറി വി ടി ബീന(പെരുകാവ്, തിരുവനന്തപുരം)യുമാണ്.
Story Highlights: Minority commission took the case and did not grant pre-matric scholarship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here