‘ശാന്തന്‍പാറയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഇടിച്ചുനിരത്തണം’; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ശാന്തന്‍പാറയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് നിയമവിരുദ്ധമായി നിര്‍മ്മിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമവിരുദ്ധമായാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്നും കെട്ടിടം ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.(Opposition leader VD Satheesan against CPM Santhanpara office construction)
ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടരുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടമെന്നും മാത്യു കുഴല്‍നാടനെ വിമര്‍ശിക്കുന്ന സിപിഎമ്മിന് നിയമം ലംഘിച്ച് എന്തുമാകാമോ എന്ന് അദ്ദേഹം ചോദിച്ചു.
”പണ്ട് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജെസിബിയുമായി സര്‍ക്കാര്‍ ഇടുക്കിയിലേക്ക് പോയല്ലോ. ശരിക്കും പോകേണ്ടത് ശാന്തന്‍പാറയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ്’ വിഡി സതിശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതുകൊണ്ടാണ് മാത്യു കുഴല്‍നാടനെതിരെ കേസെടുത്തിരിക്കുന്നത് എന്ന് കാര്യം കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. മാത്യു 2021ല്‍ സത്യവാങ്മൂലം കൊടുത്തതാണ്. ഇതുവരെ പ്രശ്‌നമൊന്നുമില്ലായിരുന്നില്ലല്ലോ എന്നും വിഡി സതീശന്‍ ചോദിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here