കോഴിക്കോട് ടിവിഎസ് ഷോറൂമിൽ വൻ തീപിടുത്തം: ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് വൻ തീപിടുത്തം. കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിനു മുൻവശത്ത് പ്രവർത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് പിന്‍വശത്ത് തീ പടര്‍ന്നത്. തീ പടര്‍ന്നതോടെ ഓഫിസിനുള്ളിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഷോറൂമിലുണ്ടായിരുന്നു നിരവധി ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു.
Story Highlights: A huge fire broke out at the TVS showroom in Kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here