ഏഷ്യൻ വനിതാ ചാമ്പ്യൻസ് ലീഗ് അടുത്ത വർഷം മുതൽ

ഏഷ്യൻ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ അടുത്ത വർഷം മുതലുണ്ടാവുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷൻ. അടുത്ത വർഷം ഓഗസ്റ്റിൽ പ്രാഥമിക മത്സരങ്ങൾ ആരംഭിക്കും. 12 ടീമുകളടങ്ങുന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ ഒക്ടോബറിൽ ആരംഭിക്കുമെന്നും എഎഫ്സി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2025 മാർച്ചിലാവും ക്വാർട്ടർ ഫൈനൽ. അക്കൊല്ലം മെയ് മാസത്തിൽ ഫൈനൽ നടക്കും.
ആദ്യ നാല് സീസണുകളിൽ 12 ടീമുകൾ നാല് പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളിൽ പരസ്പരം ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലെയും ഒന്ന്, രണ്ട് സ്ഥാനക്കാരും മൂന്ന് ഗ്രൂപ്പുകളിലെയും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും ക്വാർട്ടർ കളിക്കും.
Story Highlights: asian womens champions league next year
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here