Advertisement

ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിന് തോൽവി; ജർമ്മനിയുടെ ജയം 2-3 ന്

August 20, 2023
Google News 2 minutes Read
Indian junior men’s hockey team goes down 2-3 against hosts Germany

4 നേഷൻസ് ടൂർണമെന്റിൽ ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിന് തോൽവി. ഡസൽഡോർഫിൽ നടക്കുന്ന ടൂർണമെന്റിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആതിഥേയരായ ജർമ്മനി വിജയിച്ചു. ഇന്ത്യക്കായി സുദീപ് ചിർമാകോ ഇരട്ടഗോൾ നേടി. തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

സ്‌പെയിനിനെതിരെ 6-2ന് ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ജർമനിക്കെതിരെ ഇന്ത്യൻ ഹോക്കി യുവനിര ഇറങ്ങിയത്. മത്സരത്തിൻ്റെ ഏഴാം മിനിറ്റിൽ തന്നെ ഇന്ത്യ ലീഡ് നേടി. ചിർമാകോയാണ് ടീമിനായി ഗോൾ കണ്ടെത്തിയത്. പിന്നീട് വർധിത വീര്യത്തോടെ കളിച്ച ജർമ്മനി നിരന്തരം ഗോളവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഇന്ത്യൻ പ്രതിരോധം തകർക്കാൻ ടീമിന് കഴിഞ്ഞിരുന്നില്ല.

ഒടുവിൽ 41-ാം മിനിറ്റിൽ ഇന്ത്യയുടെ പ്രതിരോധം തകർത്ത് മൈക്കൽ സ്‌ട്രൂത്തോഫ് ജർമ്മനിക്കായി സമനില ഗോൾ കണ്ടെത്തി. കളി അവസാനിക്കാൻ 15 മിനിറ്റ് മാത്രം ശേഷിക്കെ ലീഡ് നേടാനുള്ള ടീമുകളുടെ ശ്രമങ്ങൾക്ക് വേഗത വർധിച്ചു. 53-ാം മിനിറ്റിൽ ബെൻ ഹാസ്ബാച്ച് ജർമ്മനിയെ മുന്നിലെത്തിച്ചു. രണ്ടാം ഗോൾ പിറന്ന് രണ്ട് മിനിറ്റിനുശേഷം ഫ്ലോറിയൻ സ്‌പെർലിംഗ് (55’) മൂന്നാം ഗോളും നേടി ജർമ്മനിയുടെ ലീഡ് വീണ്ടും വർദ്ധിപ്പിച്ചു. ഇന്ത്യക്കായി 60-ാം മിനിറ്റിൽ ചിർമാക്കോ ഒരു ഗോൾ മടക്കിയെങ്കിലും ജർമ്മനി 3-2ന് ജയിക്കുകയായിരുന്നു.

Story Highlights: Indian junior men’s hockey team goes down 2-3 against hosts Germany

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here