ഇനിയല്‍പ്പം കുശലം പറയാം; ജെയ്ക് സി തോമസും ചാണ്ടി ഉമ്മനും ഒരേ വേദിയില്‍

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടില്‍ പ്രചാരണങ്ങള്‍ കൊഴുക്കുമ്പോള്‍ വേദി പങ്കിട്ട് കുശലം പറഞ്ഞ് സ്ഥാനാര്‍ത്ഥികള്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനുമാണ് ഒരേ വേദിയില്‍ എത്തിയത്.പ്രചാരണം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരു സ്ഥാനാര്‍ത്ഥികളും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്.
ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായ്ക്ക്, മണര്‍കാട് സെന്റ് മേരിസ് കതീഡ്രലിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ പരിപാടിയിലായിരുന്നു ചാണ്ടി ഉമ്മനും ജെയ്കും തമ്മില്‍ കണ്ടുമുട്ടിയത്. തിരക്കുകള്‍ക്കിടയിലും അല്‍പ്പനേരം കുശലം പറയാനും ഗൗരവസംഭാഷണങ്ങള്‍ നടത്താനും ഇരുവരും മറന്നില്ല.
ആദ്യം വേദിയിലെത്തി ഇരിപ്പുറപ്പിച്ചത് ചാണ്ടി ഉമ്മന്‍. പിന്നാലെ എത്തിയ ജെയ്ക് സി തോമസ്, എല്ലാവരോടും കുശലം പറഞ്ഞ് ചാണ്ടി ഉമ്മനടുത്തെത്തി. ഷെയ്ക് ഹാന്‍ഡ് നല്‍കി തോളില്‍ കയ്യിട്ട് പരിചയം പുതുക്കല്‍. തുടര്‍ന്ന് ഇരുവരും ഇരുന്നതും അടുത്തടുത്ത്. ആള്‍ത്തിരക്കൊഴിഞ്ഞപ്പോള്‍ പരസ്പരം വര്‍ത്തമാനം.
ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. സെപ്തംബര്‍ 5നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. 8നാണ് വോട്ടെണ്ണല്‍. സൂക്ഷ്മ പരിശോധന 18ന് നടക്കും.
Story Highlights: Jaick c thomas and chandy oommen on same stage first time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here