കോഴിക്കോട് ആനക്കൊമ്പ് കേസിൽ മുഖ്യ പ്രതി പൊലീസുകാരൻ; മൂന്നുമാസമായി അവധിയിൽ

കോഴിക്കോട് ആനക്കൊമ്പ് കേസിൽ മുഖ്യ പ്രതി പൊലീസ് ഉദ്യോഗസ്ഥനെന്ന് കണ്ടെത്തൽ. തമിഴ്നാട് സ്വദേശി കണ്ണൻ തമിഴ്നാട് പോലീസിലെ സി പി ഒ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ കഴിഞ്ഞ മൂന്ന് മാസമായി അവധിയിലാണ്. അവധി കാലവധി കഴിഞ്ഞെങ്കിലും ഇതുവരെ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഇത് സംബന്ധിച്ച് തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന.
നിലവിൽ പിടികൂടിയ രണ്ട് ആനക്കൊമ്പുകൾ കാലപഴക്കമുള്ളതാണ്. ഇത് തമിഴ്നാട്ടിൽ നിന്ന് കൊണ്ട് വന്നതാകാം എന്നാണ് പ്രാധമിക നിഗമനം. ഇയാൾ ഉപയോഗിച്ച സിം കാർഡുകൾ ഭാര്യയുടെ പേരിൽ ഉള്ളതാണ്. ആനക്കൊമ്പ് കച്ചവടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ചവരെ വനംവകുപ്പ് തിരിച്ചറിഞ്ഞു. ഇടുക്കി സ്വദേശി ജിഷാദ് ,പെരിന്തൽമണ്ണ സ്വദേശി അബൂക്ക എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർക്കായ് അന്വേഷണം വ്യാപിപ്പിച്ചു.
പൊലീസിൻ്റെയും, സൈബർ സെല്ലിൻ്റെയും സഹായത്തോടെയാണ് വനംവകുപ്പിൻ്റെ അന്വേഷണം പുരോഗിമിക്കുന്നത്.കഴിഞ്ഞ മാസം മുപ്പതിനാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപത്ത് നിന്ന് ഒന്നര കോടി വിലവരുന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here