Advertisement

ഒരു കുപ്പി മദ്യം പോലും വില്‍ക്കാതെ തെലങ്കാന എക്സൈസ് വകുപ്പിന് കിട്ടിയത് 2639 കോടി രൂപ

August 20, 2023
Google News 2 minutes Read
Telangana Excise Earned 2600 Crore Without Selling Alcohol

ഒരു കുപ്പി മദ്യം പോലും വില്‍ക്കാതെ 2639 കോടി രൂപ നേടി തെലങ്കാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ്. സംസ്ഥാനത്ത് 2,620 മദ്യശാലകള്‍ പുതുതായി അനുവദിക്കുന്നതിനായുള്ള അപേക്ഷകളില്‍ നിന്ന് 2 ലക്ഷം രൂപ വീതം റീഫണ്ട് ചെയ്യാത്ത അപേക്ഷാ ഫീസ് ഈടാക്കിയാണ് പണം ലഭിച്ചത്. ഒന്നര ലക്ഷത്തോളം അപേക്ഷകളാണ് ഇത്തരത്തില്‍ ലഭിച്ചത്. തിങ്കളാഴ്ച നറുക്കെടുപ്പിലൂടെ ജില്ലാടിസ്ഥാനത്തില്‍ വില്‍പ്പനശാലകള്‍ തെരഞ്ഞെടുക്കും.

ലൈസന്‍സ് ലഭിക്കുന്നവര്‍ കട അനുവദിച്ച പ്രദേശത്തെ ജനസംഖ്യ അനുസരിച്ച് പ്രതിവര്‍ഷം 50 ലക്ഷം രൂപ മുതല്‍ 1.1 കോടി രൂപ വരെ ഫീസായി നല്‍കണം. വാര്‍ഷിക ലൈസന്‍സ് ഫീസിന്റെ ആറിലൊന്ന് ഓഗസ്റ്റ് 23നകം അടയ്ക്കണം. ചട്ടങ്ങള്‍ പ്രകാരം 5000 വരെ ജനസംഖ്യയുള്ള ഒരു പ്രദേശത്തെ ഒരു റീട്ടെയില്‍ എക്‌സൈസ് ഷോപ്പ് 50 ലക്ഷം നല്‍കും. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശത്ത് റീട്ടെയില്‍ ഷോപ്പിന് ലൈസന്‍സ് ഉള്ള ഒരാള്‍ക്ക് പ്രതിവര്‍ഷം 1.1 കോടി രൂപ നല്‍കും.

Read Also:വിഷാംശമടങ്ങിയ മിഠായി കഴിച്ചു; യുപിയിൽ മരണപ്പെട്ട കുട്ടികളുടെ എണ്ണം മൂന്നായി

റീഫണ്ട് ചെയ്യപ്പെടാത്ത 2 ലക്ഷം രൂപ അപേക്ഷാ ഫീസ് സഹിതം അപേക്ഷകള്‍ ഓഗസ്റ്റ് 4വരെയാണ് സ്വീകരിച്ചത്. ഇതില്‍ നിന്നുള്ള തുകയാണ് എക്‌സൈസ് വകുപ്പിന് ലഭിച്ചത്. രണ്ട് വര്‍ഷം മുമ്പ് ലൈസന്‍സ് നല്‍കിയപ്പോള്‍ 69,000 അപേക്ഷകളില്‍ നിന്ന് 1,370 കോടിയായിരുന്നു ലഭിച്ചത്.

Story Highlights: Telangana Excise Earned 2600 Crore Without Selling Alcohol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here