Advertisement

സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം

August 21, 2023
3 minutes Read

ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് വളരെയധികം പേര് കേട്ടതാണ്. രുചി വൈവിധ്യങ്ങൾ കൊണ്ടും ചേരുവകൾ കൊണ്ടും ഏറെ ആരാധകർ ഇന്ത്യൻ സ്ട്രീറ്റ് ഫുഡിനുണ്ട്. പരമ്പരാഗത പാചകരീതികളും ഭക്ഷണങ്ങളും പരിചയപ്പെടുത്തുന്ന യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് “ഏറ്റവും മോശം റേറ്റിംഗ് ഉള്ള ഇന്ത്യൻ സ്ട്രീറ്റ് ഭക്ഷണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. ലിസ്റ്റിൽ ഒന്നാമതെത്തിയത് ഏതാണെന്ന് അറിയാമോ? മഹാരാഷ്ട്രയിലെ പ്രശസ്തമായ ദഹി പുരിയാണ് ചാർട്ടിൽ ഒന്നാമതെത്തിയിരിക്കുന്നത്. ഏറെ ദഹി പുരി ആരാധകരുള്ള ഇന്ത്യയിൽ ഇത് അത് സന്തോഷകരമായ വാർത്തയല്ല. (list of worst-rated Indian street foods)

ദഹി പുരിയുടെ എതിരാളിയായ പാപ്രി ചാട്ട് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ആഗസ്ത് 17 വരെ രേഖപ്പെടുത്തിയ 2,508 റേറ്റിംഗുകളെ അടിസ്ഥാനമാക്കിയാണ് ടേസ്റ്റ് അറ്റ്ലസ് ലിസ്റ്റ് തയ്യാറാക്കിയത്. അതിൽ 1,773 മാത്രമാണ് റേറ്റിങ്ങിനായി ഉൾപ്പെടുത്തിയത്. മസാലപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് നിർമ്മിച്ച മധ്യപ്രദേശിൽ നിന്നുള്ള മസാലകൾ നിറഞ്ഞ ലഘുഭക്ഷണമായ സേവ് രണ്ടാം സ്ഥാനത്താണ്.

Read Also: 2022ൽ ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ആഭ്യന്തര മന്ത്രാലയത്തിനും റെയിൽവേയ്ക്കുമെതിരെ: റിപ്പോർട്ട്

മുംബൈയിൽ നിന്നുള്ള ഐക്കണിക് വിഭവമായ ബോംബെ സാൻഡ്‌വിച്ചും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. എഗ് ബുർജി അഞ്ചാം സ്ഥാനത്തും ദഹി വട ആറാം സ്ഥാനത്തും സബുദാന വട ഏഴാം സ്ഥാനത്തുമായി ആദ്യ പത്തിൽ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പഞ്ചാബിന്റെ ഗോബി പറാട്ട ഒമ്പതാം സ്ഥാനത്തെത്തി. ദക്ഷിണേന്ത്യയിലെ ബോണ്ട അല്ലെങ്കിൽ പൊട്ടറ്റോ ബോണ്ട അവസാന സ്ഥാനവും സ്വന്തമാക്കി.

Story highlights – Dahi Puri, Papri Chaat in the list of worst-rated Indian street foods

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top