Advertisement

രമേശിന് മാനസികപ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയും; മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്; കെ സുധാകരൻ

August 21, 2023
Google News 2 minutes Read
K sudhakaran

രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രമേശ് ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. മറ്റു കാര്യങ്ങൾ സെപ്റ്റംബർ ആറാം തീയതി പറയാം. രമേശിന് മാനസികപ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയും. (K Sudhakaran on congress Working Committee Ramesh Chennithala)

എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം തൃപ്തനാണെന്നും പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരാംഗമായി മാത്രം നിലനിര്‍ത്തിയതില്‍ അതൃപ്തിയുണ്ടെന്ന മാധ്യമവാർത്ത തള്ളാതെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പുത്തപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയമാണ് ഇപ്പോഴത്തെ പ്രധാന അജണ്ട. ആറാം തീയതിക്ക് ശേഷം പ്രതികരിക്കുമെന്നും ചെന്നിത്തല ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടനക്ക് ശേഷം തന്നെ മനപ്പൂര്‍വ്വം തഴഞ്ഞു എന്ന പരാതിയാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. രണ്ടു വര്‍ഷമായി കാര്യമായ പദവി നല്‍കിയിട്ടുമില്ല. ദേശീയ രാഷ്ട്രീയത്തിലെ തന്റെ പരിചയസമ്പത്ത് പാര്‍ട്ടി അവഗണിക്കുന്നതായും ചെന്നിത്തലയ്ക്ക് പരാതിയുണ്ട്. വിഷയത്തിൽ കരുതലോടെ മുന്നോട്ടുപോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Story Highlights: K Sudhakaran on congress Working Committee Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here