Advertisement

‘ചന്ദ്രനിലെ ചായക്കടക്കാരന്‍’: ചന്ദ്രയാനിലെ ആദ്യം ചിത്രം ഇതായിരിക്കുമെന്ന് പ്രകാശ് രാജ്; വ്യാപക വിമർശനം

August 21, 2023
3 minutes Read
_prakash-rajs-troll-on-chandrayaan-goes-viral-

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചു എന്നാരോപിച്ച്‌ നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമര്‍ശനം. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രമാണ് പ്രകാശ് രാജ് ‘X’ൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു. എന്നാൽ താരത്തിന്റെ പരിഹാസം ഇന്ത്യയുടെ ദൗത്യത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന വിമർശനങ്ങളാണെത്തുന്നത്. (Prakash rajs Troll on chandrayaan goes viral)

Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം

രാഷ്ട്രീയവിഷയമല്ല ഇത് ദേശീയ വിഷയമാണെന്നും നിരവധിപേർ പ്രതികരിച്ചിട്ടുണ്ട്. അടിക്കുറിപ്പില്‍ ഒരു ചായക്കടക്കാരൻ ചായ അടിക്കുന്നതിന്റെ കാര്‍ട്ടൂണ്‍ ചിത്രമാണ് പ്രകാശ് രാജ് പങ്കുവച്ചത്. പിന്നാലെയാണ് പ്രകാശ് രാജിനെതിരെ വിമര്‍ശനം രൂക്ഷമായത്.

ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്താറുള്ള നടനാണ് പ്രകാശ് രാജ്. അടുത്തിടെ നടന് നേരെ വധഭീഷണിയുണ്ടാകുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. ‘അയാൾ ചായ വിറ്റുവെന്ന് വിശ്വസിച്ചവർ പോലും അയാൾ രാജ്യവും വിൽക്കുന്നുവെന്ന് വിശ്വസിക്കുന്നില്ല’ എന്ന് നേരത്തെ പ്രകാശ് രാജ് മോദിക്കെതിരെ ട്വീറ്റ് ചെയ്തത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Story Highlights: Prakash rajs Troll on chandrayaan goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top