Advertisement

‘പുതുപ്പള്ളിക്ക് കുതിക്കാൻ നല്ല റോഡുകൾ വരും,പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറും’; ജെയ്ക്ക് സി തോമസ്

August 21, 2023
3 minutes Read
jaick c thomas on puthuppally roads

പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറി പുതുപ്പള്ളിക്ക് കുതിക്കാൻ നല്ല റോഡുകൾ വരുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. കോട്ടയം ജില്ലയിലെ തന്നെ മറ്റ് പല നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുമ്പോഴാണ് പുതുപ്പള്ളിയിലെ റോഡുകളുടെ ദൈന്യത വ്യക്തമാകുന്നത്.(Puthupally will have good roads to run on- Jaick c thomas)

ഒരു പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന സംഗതികളിൽ ഒന്നാണ് അവിടുത്തെ റോഡുകൾ. നമ്മുടെ നാടിന്റെ ഇപ്പോഴുള്ള വികസന മുരടിപ്പിന്റെ നേർസാക്ഷ്യങ്ങളാണ് പുതുപ്പള്ളിയിലെ റോഡുകൾ. സഞ്ചാര യോഗ്യമല്ലാത്ത പൊട്ടിപൊളിഞ്ഞ റോഡുകളും വീതികുറഞ്ഞ പാലങ്ങളും മാറണമെന്നും ജെയ്ക്ക് സി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

വികസന വെളിച്ചത്തിന്റെ പുതിയ പാതയിലേക്ക് പുതുപ്പള്ളി മുന്നേറണം. കേരളത്തിലെ മറ്റ് പല മണ്ഡലങ്ങളിലെയും റോഡുകൾ വിദേശ രാജ്യങ്ങളിലേതിന് സമാനമായി വളരുമ്പോൾ ആ വളർച്ച പുതുപ്പള്ളിക്കും വേണം. പുതുപ്പള്ളിയിലെ റോഡുകളുടെയും പാലങ്ങളുടെയും ഉൾപ്പെടെയുള്ള സമഗ്രമായ വികസനമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാടെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.

ജെയ്ക്ക് സി തോമസ് ഫേസ്ബുക്കിൽ കുറിച്ചത്

കോട്ടയം ജില്ലയിലെ തന്നെ മറ്റ് പല നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുമ്പോഴാണ് പുതുപ്പള്ളിയിലെ റോഡുകളുടെ ദൈന്യത നമുക്ക് വ്യക്തമാകുന്നത്. ഒരു പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന സംഗതികളിൽ ഒന്നാണ് അവിടുത്തെ റോഡുകൾ. നമ്മുടെ നാടിന്റെ ഇപ്പോഴുള്ള വികസന മുരടിപ്പിന്റെ നേർസാക്ഷ്യങ്ങളാണ് പുതുപ്പള്ളിയിലെ റോഡുകൾ. സഞ്ചാര യോഗ്യമല്ലാത്ത പൊട്ടിപൊളിഞ്ഞ റോഡുകളും വീതികുറഞ്ഞ പാലങ്ങളും മാറണം. വികസന വെളിച്ചത്തിന്റെ പുതിയ പാതയിലേക്ക് പുതുപ്പള്ളി മുന്നേറണം. കേരളത്തിലെ മറ്റ് പല മണ്ഡലങ്ങളിലെയും റോഡുകൾ വിദേശ രാജ്യങ്ങളിലേതിന് സമാനമായി വളരുമ്പോൾ ആ വളർച്ച പുതുപ്പള്ളിക്കും വേണം. പുതുപ്പള്ളിയിലെ റോഡുകളുടെയും പാലങ്ങളുടെയും ഉൾപ്പെടെയുള്ള സമഗ്രമായ വികസനമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാട്.

Story Highlights: Puthupally will have good roads to run on- Jaick c thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement