‘കാവലായ് അമ്മ’, പ്രഗ്നാനന്ദയുടെ അഭിമാനനേട്ടത്തിലും ആരാധകരുടെ ഹൃദയം തൊട്ട് നാഗലക്ഷ്മി

ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വിസ്മയം ആര്‍.പ്രഗ്നാനന്ദ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാൾസനെ നേരിടാനിറങ്ങുകയാണ്. ക്വര്‍ട്ടറില്‍ മത്സരത്തിലെ വിജയത്തിന് ശേഷം പ്രഗ്നാനന്ദ നൽകിയ അഭിമുഖം ആരും മറക്കില്ല.(Chess World Cup 2023 Praggnanandhaa’s Mother)
മാധ്യമങ്ങളുടെ മൈക്കിന് മുമ്പില്‍ നിന്ന് മറുപടി നല്‍കുന്ന പ്രഗ്നാന്ദയക്ക് സമീപം മകന്‍റെ വളര്‍ച്ച അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന അമ്മ നാഗലക്ഷ്മിയുമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഈ ചിത്രം പെട്ടെന്നാണ് വൈറലാലയത്. അതിന് പുറമെ മറ്റൊരു ചിത്രം കൂടി ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകന്‍റെ ജയത്തില്‍ സന്തോഷം കൊണ്ട് ഒറ്റക്കിരുന്ന സന്തോഷക്കണ്ണീര്‍ തുടക്കുന്ന നാഗലക്ഷ്മിയുടെ ചിത്രം.
Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം
ഫിഡെ ചെസ് ലോകകപ്പിന്‍റെ ഫൈനലിന് ഇന്ന് തുടക്കം. ഇന്ത്യയുടെ ആര്‍.പ്രഗ്നാനന്ദയുടെ എതിരാളി ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാൾസനാണ്. ചെസ്സ് ലോകത്തെ ഏക്കാലത്തേയും മികച്ച താരങ്ങളിലൊരാളായി, 2013 മുതൽ ഒന്നാം റാങ്ക് അലങ്കരിക്കുന്ന കാൾസനാകട്ടെ ആദ്യ ചെസ് ലോകകപ്പ് തേടിയാണ് പ്രഗ്നാനന്ദക്കെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്.
വൈകീട്ട് 4.15നാണ് മത്സരം തുടങ്ങുക.ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി മാറിയ പ്രഗ്നാനന്ദ 2005ല്‍ ടൂര്‍ണമെന്‍റ് നോക്കൗട്ട് ഫോര്‍മാറ്റിലേക്ക് മാറിയശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ്.
Story Highlights: Chess World Cup 2023 Praggnanandhaa’s Mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here