സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ ജനപ്രിയ ആപ്പുകൾ

ഇന്ന് നമ്മൾ ഉപയോഗിക്കുന്ന വെറും ഉപകരണം മാത്രമല്ല സ്‌മാർട്ട്‌ഫോൺ. നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി തന്നെ സ്‌മാർട്ട്‌ഫോൺ മാറിക്കഴിഞ്ഞു. ഇന്ന് പല കാര്യങ്ങളും വളരെ പെട്ടെന്ന് നമുക്ക് സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ച് ആപ്പിലൂടെ ചെയ്ത് തീർക്കാൻ സാധിക്കും. സോഷ്യൽ മീഡിയ, സന്ദേശമയയ്‌ക്കൽ, വിനോദം, ഷോപ്പിംഗ് തുടങ്ങി മിക്ക കാര്യങ്ങളും ഇന്ന് ആപ്പുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. ലോകത്ത് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 20 ആപ്പുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് സെൻസർ ടവർ. ഏതൊക്കെയാണ് ആ ആപ്പുകൾ
ടിക് ടോക്ക്
ആപ്പുകളുടെ രാജാവ് എന്നാണ് ടിക്ടോക്കിനെ പൊതുവെ വിളിക്കുന്നത്. തുടർച്ചയായ മൂന്നാം വർഷവും ടിക് ടോക്ക് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ആപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ സ്‌മാർട്ട്‌ഫോൺ വിപണികളിലൊന്നായ ഇന്ത്യയിൽ ടിക്ടോക് നിരോച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം
മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമാണ് ടിക് ടോക്കിന് വില്ലൻ. റീലുകളും സ്റ്റോറികളും ഇൻസ്റ്റാഗ്രാമിലേക്ക് കൂടുതൽ നേരം ആളുകളെ പിടിച്ചുനിർത്തുന്നു.
ഫേസ്ബുക്ക്
ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം കുറയുന്നു എന്ന പരാതി ഉണ്ടെങ്കിലും ഇന്നും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്‌ത ആപ്പുകളുടെ മുൻനിര ചാർട്ടുകളിൽ ഫേസ്‌ബുക്ക് മുന്നിട്ടുനിൽക്കുന്നു.
Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം
വാട്ട്‌സ്ആപ്പ്
ലോകമെമ്പാടും ഏറെ ജനപ്രീതി നേടിയ അപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും അയക്കുന്നതിന് ഇന്ന് കൂടുതലും ആളുകൾ ഉപയോഗിക്കുന്നത് വാട്സപ്പാണ്.
ക്യാപ്കട്ട്
ടിക് ടോക്കിന്റെ ജനപ്രീതി കാരണം ജനപ്രീതി നേടിയ ആപ്പാണ് ക്യാപ്കട്ട്. ടിക് ടോക് അല്ലെങ്കിൽ മറ്റ് ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുകൾക്ക് അനുയോജ്യമായ വീഡിയോകൾ എഡിറ്റ് ചെയ്യാനും നിർമ്മിക്കാനും കാപ്കട്ട് ഉപയോക്താക്കളെ സഹായിക്കുന്നു.
ടെലിഗ്രാം, സ്‌നാപ്ചാറ്റ്, സ്‌പോട്ടിഫൈ, മെസഞ്ചർ
ഉപയോക്താക്കൾക്ക് ഏറെ ഇഷ്ടമുള്ളതും നിരവധി സമയം ചെലവഴിക്കുന്നതുമായ ആപുകളാണിവ. സംഗീത പ്രേമികൾക്ക് അവരുടെ പ്രിയപ്പെട്ട പാട്ടുകളുടെ പ്ലേലിസ്റ്റുകൾ കണ്ടെത്താനും കേൾക്കാനും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സംഗീത സ്ട്രീമിംഗ് ആപ്പാണ് സ്‌പോട്ടിഫൈ.
ടെമു
ഏറെ വൈവിധ്യമാർന്ന ഉത്പ്പന്നങ്ങൾ നല്ല ഓഫറുകളോടെ വാഗ്ദാനം ചെയ്യുന്ന ചൈനീസ് അധിഷ്ഠിത ഓൺലൈൻ ഷോപ്പിംഗ് ആപ്പാണ് ടെമു.
Story Highlights: most popular apps in the world used by smartphone users
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here