Advertisement

സതിയമ്മ ആൾമാറാട്ടം നടത്തി ജോലി ചെയ്‌തു; ക്രിമിനൽ കേസെടുക്കേണ്ട സംഭവം; പരാതി നൽകിയിട്ടുണ്ട് ; വി എൻ വാസവൻ

August 22, 2023
2 minutes Read
v n vasavan sathiyamma

ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃ​ഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പി ഓ സതിയമ്മയെ പുറത്താക്കിയെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്.(V N Vasavan against sathiyamma controversy)

ജോലി ഇല്ലാത്ത ആളെ പുറത്താക്കി എന്ന് വാർത്തയുണ്ടാക്കി. സതിയമ്മ ആൾമാറാട്ടം നടത്തി ജോലി ചെയ്‌തു. ക്രിമിനൽ കേസെടുക്കേണ്ട സംഭവമാണ്. കേസെടുക്കുന്ന കാര്യം മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. വകുപ്പ് മന്ത്രിക്ക് എൽഡിഎഫ് പരാതി നൽകി. വിഷയത്തിൽ കോൺ​ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. ലിജിമോൾക്ക് പകരം സതിയമ്മ ജോലി ചെയ്ത് ആ പണവും വാങ്ങിയതാണെന്നും വിഎൻ വാസവൻ വ്യക്തമാക്കി.

Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം

സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞപ്പോൾ പിരിച്ചുവിട്ടതാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും പറഞ്ഞു. സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രം​ഗത്തുണ്ട്. സതിയമ്മയെ പിരിച്ചുവിട്ടതിൽ മൃ​ഗ സംരക്ഷണ ഓഫീസിലേക്ക് കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.

ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹത്തിന് ഉമ്മൻ ചാണ്ടി പങ്കെടുത്തതും സതിയമ്മ പറഞ്ഞിരുന്നു.

Story Highlights: V N Vasavan against sathiyamma controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top