‘ചരിത്ര നിമിഷം സമ്മാനിച്ചത് കലാം- വാജ്‌പേയി സൗഹൃദം’; ‘സോമയാനിൽ നിന്നും ചന്ദ്രയാൻ’ പേര് നൽകിയത് വാജ്‌പേയി

ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ, അതിന്റെ ഉത്ഭവത്തെക്കുറിച്ചും അതിന് എങ്ങനെ പേര് ലഭിച്ചു എന്നതിനെക്കുറിച്ചും രസകരമായ ഒരു കഥയുണ്ട്. 1999-ൽ ചാന്ദ്ര ദൗത്യത്തിന് സർക്കാർ അനുമതി ലഭിച്ചപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു.(Chandrayaan 3 Atal Bihari Vajpayee Abdul Kalam friendship)
ചന്ദ്രനെ പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം ബഹിരാകാശ ശാസ്ത്രജ്ഞരെ പ്രചോദിപ്പിക്കുക മാത്രമല്ല, തന്റെ സംസ്‌കൃത വൈദഗ്ധ്യം ഉപയോഗിച്ച് ദൗത്യത്തെ ‘സോമയൻ’ എന്നതിനുപകരം ‘ചന്ദ്രയാൻ’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
ചാന്ദ്രയാൻ 1ന്റെ ലക്ഷ്യം ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്‌ക്ക് ഒരു ഓർബിറ്റിനെ അയക്കുക എന്നതായിരുന്നു. എന്നാൽ രാഷ്‌ട്രപതിയായിരുന്ന എപിജി അബ്ദുൾ കലാം ഉപഗ്രഹം ചന്ദ്രനിൽ ഇറക്കിയാൽ എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു.
അതിന് ശേഷം ചാന്ദ്രയാൻ ഓർബിറ്ററിനൊപ്പം മൂൺ ഇംപക്ട് പ്രോബ് അയക്കാൻ ഐഎസ്ആർഓ തീരുമാനിക്കുകയായിരുന്നു. വാജ്‌പേയുടെയും കലാമിന്റെയും സൗഹൃദം ഇന്ത്യയെ ബഹിരാകാശ രംഗത്തും മുന്നോട്ട് നയിച്ചു.
Read Also: നിഗൂഢതകളുടെ ദക്ഷിണധ്രുവം; ചന്ദ്രയാന്‍ 3 എന്തിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കന്നു
രാജ്യം ചാന്ദ്രയാൻ മൂന്നിന്റെ വിജയാഘോഷത്തിനായി കാത്തിരിക്കുമ്പോൾ ഇന്ത്യയുടെ ചാന്ദ്രയാത്രയെന്ന സ്വപ്‌നം ആദ്യം കണ്ടത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയാണ്.
1999ൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസിലാണ് ചാന്ദ്ര പര്യവേഷണത്തിനുളള പദ്ധതിയുടെ നിർദേശം ആദ്യമായി ഉയർന്ന് വന്നത്. ഇന്ത്യയെ ആണവ രാഷ്‌ട്രമാക്കി മാറ്റിയതിന് ശേഷമായിരുന്നു ഇന്ത്യയ്‌ക്ക് വാജ്‌പേയ് ചാന്ദ്ര ദൗത്യത്തിന് അനുമതി ലഭിച്ചത്.
2003ൽ ഇന്ത്യ 56-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് വാജ്പേയി ഇന്ത്യ ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചത്. ബഹിരാകാശ പേടകത്തിന് ചന്ദ്രയാൻ എന്ന് പേരിട്ടുവെന്നും അദ്ദേഹം രാജ്യത്തോട് പറഞ്ഞു.
Story Highlights: Chandrayaan 3 Atal Bihari Vajpayee Abdul Kalam friendship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here