Advertisement

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖമായി ക്രിക്കറ്റ് ഇതിഹാസം

August 23, 2023
2 minutes Read
Sachin Tendulkar as the icon of Election Commission

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. യുവാക്കൾക്കിടയിൽ വോട്ടിങ് ബോധവത്കരണം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് സച്ചിനെ ‘ദേശീയ മുഖ’മാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. അടുത്ത മൂന്ന് വർഷത്തേക്ക് സച്ചിനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ധാരണാപത്രം ഒപ്പിട്ടു.

2024 ലെ പൊതുതെരഞ്ഞെടുപ്പിലുൾപ്പെടെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് കമ്മീഷൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കും. യുവാക്കൾക്കിടയിലെ സച്ചിന്റെ സ്വാധീനവും ഇക്കാര്യത്തിൽ കമ്മീഷൻ പ്രയോജനപ്പെടുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ അനുപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സച്ചിൻ ജീവിതത്തിലെ പുതിയ ‘ഇന്നിങ്സിന്’ തുടക്കം കുറിച്ചത്.

പങ്കജ് ത്രിപാഠി, എം.എസ് ധോണി, ആമിർ ഖാൻ, മേരി കോം തുടങ്ങിയവരായിരുന്നു മുൻ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഐക്കണുകൾ.

Story Highlights: Sachin Tendulkar as the icon of Election Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top